നിപ :ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.

നിലവില്‍ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 329 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 52 പേരാണ് ഹൈ റിസ്ക് ലിസ്റ്റില്‍ ഉള്ളത്. ഇവര്‍ക്കാര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല.

0

നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. നിലവില്‍ ഏഴ് പേരാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്. ഹൈ റിസ്ക് ലിസ്റ്റിലുള്ള 52 പേര്‍ക്കും നിപ ലക്ഷണങ്ങളില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

നിപ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. പൂനയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ രോഗിയുടെ മൂത്രത്തില്‍ മാത്രമാണ് വൈറസ് സാന്നിധ്യമുള്ളത്. രോഗലക്ഷണങ്ങളോടെ ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലുള്ള ഏഴുപേരുടെയും രക്തസാമ്പിള്‍ പരിശോധന ഫലം നെഗറ്റീവ് ആണ്. അതേസമയം നിരീക്ഷണത്തിലുണ്ടായ ഒരാളെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

നിലവില്‍ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 329 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 52 പേരാണ് ഹൈ റിസ്ക് ലിസ്റ്റില്‍ ഉള്ളത്. ഇവര്‍ക്കാര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുമെന്നും കലക്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

You might also like

-