എരുമേലി കാണാതായ പെൺകുട്ടിയെന്ന് സംശയം: കാ​ഞ്ചീപു​ര​ത്ത് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം

മൃ​ത​ദേ​ഹം ക​ത്തി​ച്ച​താ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ത​മി​ഴ്നാ​ട് പോ​ലീ​സ് പ്രാഥമിക പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്

0

കോ​ട്ട​യം: ചെ​ന്നൈ​യ്ക്ക​ടു​ത്ത് കാ​ഞ്ചീ​പു​ര​ത്ത് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ പെൺകുട്ടിയുടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. എരുമേലി, മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്നയുടെ അടയാളങ്ങളുമായി സാമ്യമുണ്ടെന്ന് മനസിലായതോടെ പോലീസ് കാഞ്ചീപുരത്തേക്ക് തിരിച്ചു. മൃതദേഹം ആരുടേതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ത​മി​ഴ്നാ​ട് പോ​ലീ​സ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ജ​സ്ന​യു​ടെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘമാണ് മൃതദേഹം പരിശോധിക്കാൻ പുറപ്പെട്ടിരിക്കുന്നത്.

വ്യാഴാഴ്ച വൈ​കു​ന്നേ​ര​മാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ക​ത്തി​ച്ച​താ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ത​മി​ഴ്നാ​ട് പോ​ലീ​സ് പ്രാഥമിക പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കത്തിക്കരിഞ്ഞ മൃതദേഹം പെൺകുട്ടിയുടേതാണെന്നും പ്രായം 19-21 പരിധിയിലാണെന്നും പരിശോധനയിൽ വ്യക്തമായി. പല്ലിൽ കന്പിയിട്ടതും ജെസ്നയുമായി സാമ്യതയുണ്ടാക്കിയിട്ടുണ്ട്. ഈ ലക്ഷണങ്ങൾ ഒത്തുവന്നതോടെയാണ് പോലീസ് തമിഴ്നാട്ടിലേക്ക് പോയത്. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യ പോ​ലീ​സ് സംഘത്തിൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ഒ​ന്നും ഇതുവരെ ല​ഭി​ച്ചി​ട്ടി​ല്ല.

You might also like

-