ഏതു നിമിഷവുംനിലംപൊത്തിയേക്കാം മുന്നാറിൽ സുരക്ഷ ഭീക്ഷണിയുയർത്തി നൂറോളം നിയമവിരുദ്ധ റിസോർട്ടുകൾ

നിയവിരുദ്ധമായി നിർമ്മിച്ച കെട്ടിടം പൊളിച്ചു നിക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് നാട്ടുകാരുടെ അവശ്യo

0

മൂന്നാർ :കാലവർഷം ശക്തിയാര്ജിച്ചതോടെ മൂന്നാറും പരിസരവും ഭീതിയുടെ നിഴലിലാണ് .മൂന്നാറിന്റെ ടുറിസം സോണിൽ പെട്ട ആനച്ചാലിൽ അഞ്ചുനിലകളുള്ള ഒരു റിസോർട്ട് കനത്തമഴയിൽ നിലംപൊത്തുകയുണ്ടായി ഇതിന് ഒരുകിലോമീറ്റർ അകലെ മറ്റൊരു ബഹുനില റിസോർട്ട് ഏത് നിമിഴാവും നിലം പൊത്താവുന്ന സ്ഥിതിയിലുമാണ് .

ആനച്ചാൽ ഈട്ടി സിറ്റിയിലുള്ള ഈ റിസോർട്ട് അടച്ചുപൂട്ടാൻ കഴിഞ്ഞ ദിവസ്സം ഇടുക്കി കളക്ടർ ഉത്തരവിട്ടിരുന്നു . നിർമാണവേളയിൽ തന്നെ കെട്ടിട നിർമ്മാണത്തിനെതിരെ പരിസ്ഥിപ്രവർത്തകരും മറ്റും രംഗത്തെത്തിയിരുന്നു .90 ഡീഗ്രിയിൽ ചെരിവുള്ള കിഴക്കൻ തൂക്കായ പ്രദേശത്താണ് എഡ്ജ് റിസോർട്ട് നിലകൊള്ളുന്നത് .കുന്നിൻ മുകളിലെ ഈ കിട്ടിടം തകർന്നാൽ . താഴ് ഭാഗങ്ങളിൽ താമസിക്കുന്ന നിരവധിവീടുകൾ തകർന്നടിയും കഴിഞ്ഞദിവസം റിസോർട്ടിന്റെ പിൻഭാഗത്തെ മുഴുവൻ മണ്ണും ശക്തമായ മഴയിൽ ഒലിച്ചിറങ്ങി താഴ് ഭാഗത്തെ വീടുകളിൽ പതിച്ചിരുന്നു ഉരുൾ പൊട്ടലിനെ സമാനമായ രീതിയിലാണ് റിസോർട്ടിന്റെ പിന്ഭാഗത്തുനിന്നും മണ്ണ് ഇടിഞ്ഞു നികിയിട്ടുള്ളത് .നിരവതിയേക്കർ സ്ഥലത്തു കൃഷിനശിച്ചു സുരക്ഷാ ഭീക്ഷണിയുള്ള .നിയവിരുദ്ധമായി നിർമ്മിച്ച കെട്ടിടം പൊളിച്ചു നിക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് നാട്ടുകാരുടെ അവശ്യo

അതേസമയം ഒലിച്ചുപോയ അഞ്ചുനില കെട്ടിടം ഇടിഞ്ഞു വീണ് നിരവതിയേക്കർ സ്ഥലത്തു കൃഷിനാശമുണ്ടായി നിരവധി വീടുകൾ ഇപ്രദേശത്തു അപകടഭീക്ഷണിയിലാണ് .മാത്രമല്ല പൊളിഞ്ഞുവീണ റിസോർട്ടിന് സമീപമുള്ള മാറ്റ് റിസോർട്ടുകളും സുരക്ഷാഭീഷണിയുർത്തുന്നവയാണ്. കിഴ്ക്കാംതൂക്കായ പ്രദേശത്ത് ഒട്ടും ഉറപ്പില്ലാത്ത മണ്ണിൽ പണിതിട്ടുള്ള ഈ കെട്ടിടങ്ങൾ കുടി തകരാനിടയായാൽ പ്രദേശം വൻ ദുരന്തത്തിന് സാക്ഷ്യo വഹിക്കേണ്ടിവരും .
മുന്നാറിൽ ലക്ഷിമിയിലും പോതമേടിലും സുര്യനെല്ലിയിലും നിരവധി കെട്ടിടങ്ങളാണ് ഒരു നിർമ്മാണച്ചട്ടങ്ങളും പാലിക്കാതെ പണിതുയർത്തിയിട്ടുള്ളത് പരിസ്ഥിതി ദുർബലമേഖലയിൽ നിയമ വിരുദ്ദമായി നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങൾ എല്ലാം തന്ന അഞ്ചു പാത്തും നിലകളിൽ പടുത്തുയർത്തിയിട്ടുള്ളതാണ് . മൂന്നാറിന്റെ ടുറിസം സോണിൽ മുന്ന് നിലകളാണ് അനുവദനീയം എന്നാൽ ഇവിടെത്തെ 50% റിസർട്ടുകളും അഞ്ചുമുതൽ പത്തു നിലകളിൽഅധികമാണ് .
ഭൗവമാശാസ്ത്ര പഠനങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നാർ മുതൽ തേക്കടി തമിഴ് നാട് അതിർത്തി വരെ നിലനിലത്തിൽ സ്ഥിചെയ്യുന്ന ഭൂപ്രദേശം 80 മുതൽ 90ശതമാനംവരെഅതിവതീവ്ര ഉരുൾ പൊട്ടൽ സാധ്യതമേഖലയിൽ ഉൾപ്പെട്ടതാണ് .2002 ലെ ഉരുൾ പൊട്ടലിൽ മുന്നാറിൽ നിരവധിപേർ മരിച്ചിരുന്നു . പൊതുവെ ദുർഭമായ മണ്ണാണ് മൂന്നാറിലേത് ആഴം കുറഞ്ഞ മണൽപ്പറയുള്ള മണ്ണിന് നിർവർച്ചയുണ്ടായി മണ്ണ് ഇളകാനിടയായാൽ ദുർബലമായ മണ്ണ് മണൽ പറയുമായുള്ള ബന്ധം വേർപെട്ട ഒലിച്ചുപോകും മണ്ണും പറയും തമ്മിലുള്ള വിടവുകളിൽ നിർവാർച്ചയുണ്ടാകുമ്പോൾഴും നവർന്ന പാർക്ക് മുകളിലുള്ള മണ്ണ് പെട്ടന്ന് ഒലിച്ചുപോകുന്നു എങ്ങനെയാണ് മുന്നാറിൽ മിക്കയിടങ്ങളിലും മണ്ണിടിച്ചാൽ ഉണ്ടുന്നത് . ചെറിയതോതിലുള്ള ഭൂചലനം പോലും താങ്ങാൻ കഴിയാത്ത പ്രദേശമാണ് മൂന്നാറും പരിസരപ്രദേശങ്ങളും . എന്നാൽ പണക്കൊതിമൂത്ത ആളുകൾ എല്ലാ ചട്ടങ്ങളും മറികടന്ന് ബഹുനില കെട്ടിടങ്ങൾ പടുത്തുയർത്തിയതോടെ മുന്നാറിലെ സാധാരണക്കാർക്ക് ജീവിക്കാൻ കഴിയാത്ത സ്‌ഥിയിലേക്ക് പ്രശ്നങ്ങൾ ഗുരുതരമായിമാറിയിരിക്കുകയാണ്

.പുതിയ കെട്ടിടങ്ങളും റിസോർട്ടുകളും വന്നാൽ മുന്നേറുകാർക്ക് തൊഴിൽ ലഭിക്കും മറ്റുമുള്ള വാക്ദാനങ്ങളിൽ ഇവിടത്തെ തോട്ടം തൊഴിലാളികളെ കുരുക്കിയിട്ടിരിക്കുന്നതിനാൽ നാട്ടുകാരിൽ നിന്നും ഇപ്പോൾ ഒറ്റപ്പെട്ട പ്രതികാരങ്ങൾ മാത്രമാണ് ഉള്ളത് അതുകൊണ്ടുതന്നെ ഈ ഭൂമിയിൽ നിന്ന് ഇനി ദുരന്ധം വിട്ടൊഴിയില്ല . ഓരോ മഴക്കാലവും മൂന്നാറിന്റെ നെഞ്ചിടിപ്പ് ഇനി കുടികൊണ്ടേയിരിക്കും .

You might also like

-