മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 12 മരണം

ദോംഗ്രിയിൽ നാലുനില കെട്ടിടം തകർന്നുവീണ് 12 പേര്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്

0

മുംബൈ: ദോംഗ്രിയിൽ നാലുനില കെട്ടിടം തകർന്നുവീണ് 12 പേര്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
രാവിലെ 11.40ഓടെയാണ് അബ്ദുൽ ഹമീദ് ദര്‍ഗയ്ക്ക് സമീപമുള്ള നാലുനില കെട്ടിടം തകർന്നത്. അഗ്നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി

‘എനിക്ക് ലഭിച്ച പ്രാഥമിക വിവരങ്ങൾ അനുസരിച്ച് 15 ഓളം കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടമാണ് തകർന്നത് നിരവധിപേർ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്.തകർന്ന കെട്ടിടത്തിന് ഏകദേശം 100 വർഷം പഴക്കമുണ്ട്. ഇപ്പോൾ കുടുങ്ങിയ ആളുകളെ രക്ഷിക്കുന്നതിലാണ് മുഴുവൻ ശ്രദ്ധയും. സഭാവത്തെക്കുറിച്ച് അന്വേഷണം നടത്തും.ഡോങ്‌രി കെട്ടിടം തകർന്ന പ്രദേശത്തു സാന്ദ്രാശനം നടത്തിയ ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്പറഞ്ഞു

You might also like

-