മന്ത്രി കെ. ടി ജലീലിന്‍റെ രാജി,ബി.ജെ.പി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.

ജലീൽ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.

0

തിരുവനന്തപുരം :മന്ത്രി കെ. ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശി. എറണാകുളത്തും കോഴിക്കോടും യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു. ജലീൽ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.

ഇന്നലെ രാത്രി ആദ്യം സെക്രട്ടറിയേറ്റിലേയ്ക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് ജലപീരങ്കിയും പിന്നീട് ലാത്തിചാർജും നടത്തി. പിന്നാലെ മാർച്ചുമായെത്തിയ ബിജെപി പ്രവർത്തകർക്കു നേരെയും പോലീസ് ലാത്തി വിശി. തുടർന്നുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസിന്‍റെയും ബിജെപിയുടെയും പ്രവർത്തകർക്ക് പരിക്കേറ്റു.കെ.ടി ജലീന്‍റെ മലപ്പുറം വളാഞ്ചേരിയിലെ വസതിയിലേയ്ക്ക് ഇന്നലെ രാത്രി പത്തുമണിയോടെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. വീടിന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ കോഴിക്കോട് തൃശൂർ ദേശീയപാത ഉപരോധിച്ചു. ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ പ്രവർത്തകരും പോലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. പോലീസ് ലാത്തി വീശി.

You might also like

-