BREAKING NEWS മഴക്കെടുതി 11 മരണം, മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍ വൻ ദുരന്തം ഇടുക്കി വയനാട് ജില്ലകൾ മഴക്കെടുതിയിൽ LIVE UPDATE

വയനാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി ജില്ലകളെയാണ് മഴ സാരമായി ബാധിച്ചത്

0

BREAKING NEWS KERALA RAIN LIVE  UPDATE

കോഴിക്കോട് ജില്ലയില്‍ ഏഴിടത്തായി ഉരുള്‍പൊട്ടല്‍

കോഴിക്കോട് ജില്ലയില്‍ ഏഴിടത്തായി ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടലിനെ തുടര്‍‌ന്ന് കണ്ണപ്പന്‍കുണ്ട്, മുത്തപ്പന്‍പുഴ, അടിവാരം തുടങ്ങിയ ഇടങ്ങളിലെല്ലാം മലവെള്ളപാച്ചിലുണ്ടായി. ഇതോടെ ജില്ലയിലെ പുഴകള്‍ കര കവിഞ്ഞ് ഒഴുകി.

നിലയ്ക്കാതെ പെയ്ത മഴയ്ക്ക് പിന്നാലെ ഉരുള്‍പൊട്ടലും കൂടിയാതോടെ ജില്ലയിലെ മലയോരം വിറച്ചു. കണ്ണപ്പന്‍കുണ്ടിന് സമീപത്ത് വരാല്‍ മൂലയിലായിരുന്നു ആദ്യം ഉരുള്‍പൊട്ടിയത്. മഴവെള്ളം ഇരച്ചെത്തിയതോടെ കണ്ണപ്പന്‍കുണ്ട് പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകി.

മത്സ്യത്തൊഴിലാളികൾ ബോട്ടുമായി നിലമ്പൂരിലേക്ക്

കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലങ്ങോളമിങ്ങോളം രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിന്നത് മത്സ്യത്തൊഴിലാളികളാണ്. സംസ്ഥാനത്ത് പ്രളയസമാനമായ സാഹചര്യം ഉണ്ടായ ഇപ്പോഴും രക്ഷാപ്രവർത്തനത്തിൽ അവരുണ്ട്. ആറ് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളുടെ സംഘം നിലമ്പൂരിലേക്ക് പുറപ്പെട്ടതായി രാജു പാർവ്വതി തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു. ബോട്ടിന് വിളിക്കേണ്ട നമ്പർ – ജൈസൽ – 8943155485

നിലമ്പൂർ വടപുറം കുടുംബം കുടുങ്ങിക്കിടക്കുന്നു

മൂന്ന് മാസം പ്രായമായ കുഞ്ഞടക്കമുള്ള കുടുംബം കുടുങ്ങിക്കിടക്കുന്നു
നിലമ്പൂർ വടപുറം വള്ളിക്കെട്ടിൽ മൂന്ന് മാസം പ്രായമായ കുഞ്ഞടക്കമുള്ള കുടുംബം കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചു. വീടിന്റെ ടെറസിലാണ് ഇവർ ഇപ്പോൾ കഴിയുന്നത്. ഫോൺ 91 99953 90504

മഴക്കെടുതി: വനം ആസ്ഥാനത്ത് കൺട്രോൾ റൂം

മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് വനം ആസ്ഥാനത്ത് കൺട്രോൾ റൂം തുടങ്ങി. വനമേഖലയിലുണ്ടാകുന്ന മഴക്കെടുതി സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനും അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനുമാണ് ഇത്. വനം ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചതായി വനം മന്ത്രി അഡ്വ.കെ.രാജു അറിയിച്ചു. വനം ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും പ്രവർത്തിച്ചു വന്നിരുന്ന ഫയർ കൺട്രോൾ റൂമുകളെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കൺട്രോൾ റൂമുകളാക്കി മാറ്റിയിട്ടുണ്ട്. നമ്പരുകൾ:- വനം ആസ്ഥാനത്തെ കൺട്രോൾ റൂം – 04712529365. പ്രളയ കൺട്രോൾ റൂം 04712529247 ടോൾ ഫ്രീ നമ്പർ 18004254733

കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

സംസ്ഥാനത്ത് തുടരുന്ന അതി തീവ്ര മഴയുടെ സാഹചര്യത്തിൽ പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷൻറെ പ്രളയ മുന്നറിയിപ്പ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും ഈ ജില്ലകളിൽ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷൻ (cwc) മുന്നറിയിപ്പ് നൽകുന്നു. നദിക്കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കുക

മഴക്കെടുതി: വനം ആസ്ഥാനത്ത് കൺട്രോൾ റൂം

മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് വനം ആസ്ഥാനത്ത് കൺട്രോൾ റൂം തുടങ്ങി. വനമേഖലയിലുണ്ടാകുന്ന മഴക്കെടുതി സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനും അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനുമാണ് ഇത്. വനം ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചതായി വനം മന്ത്രി അഡ്വ.കെ.രാജു അറിയിച്ചു. വനം ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും പ്രവർത്തിച്ചു വന്നിരുന്ന ഫയർ കൺട്രോൾ റൂമുകളെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കൺട്രോൾ റൂമുകളാക്കി മാറ്റിയിട്ടുണ്ട്. നമ്പരുകൾ:- വനം ആസ്ഥാനത്തെ കൺട്രോൾ റൂം – 04712529365. പ്രളയ കൺട്രോൾ റൂം 04712529247 ടോൾ ഫ്രീ നമ്പർ 18004254733

കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

സംസ്ഥാനത്ത് തുടരുന്ന അതി തീവ്ര മഴയുടെ സാഹചര്യത്തിൽ പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷൻറെ പ്രളയ മുന്നറിയിപ്പ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും ഈ ജില്ലകളിൽ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷൻ (cwc) മുന്നറിയിപ്പ് നൽകുന്നു. നദിക്കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കുക

പുത്തുമലയില്‍ ഒലിച്ചു പോയത് 70 വീടുകളെന്ന് സംശയം

തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത മഴ പെയ്തതോടെ മലബാറിലെ മലയോരമേഖലയില്‍ പ്രളയസമാനമായ സാഹചര്യമാണ് ഉള്ളത്. വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും നിരവധിയാളുകളെ കാണാതായി. പൂത്തുമലയിൽ ഒലിച്ചുപോയത് 70 വീടുകളെന്നാണ് നാട്ടുകാർ പറയുന്നത്

ചാലിയാര്‍,പമ്പ തുടങ്ങിയ നദികളുടെ സമീപപ്രദേശങ്ങളില്‍ നിന്നും ആളുകളെ പൊലീസ് ഒഴിപ്പിച്ചു

ശക്തമായ മഴ വീണ്ടും തുടരുന്നതിന് പിന്നാലെ ചാലിയാര്‍,പമ്പ തുടങ്ങിയ നദികളുടെ സമീപപ്രദേശങ്ങളില്‍ നിന്നും ആളുകളെ പൊലീസ് ഒഴിപ്പിച്ചു തുടങ്ങി. രാത്രി വൈകിയും മഴ തുടരുന്ന സാഹചര്യത്തിലാണ് പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ഇടപെട്ട് ആളുകളെ ഒഴിപ്പിക്കുന്നു. നദീതീരത്ത് താമസിക്കുന്ന ഭൂരിപക്ഷം വൈകുന്നേരത്തോടെ തന്നെ ഒഴിഞ്ഞു പോയിട്ടുണ്ട് അല്ലാത്തവരെയാണ് ഉദ്യോഗസ്ഥര്‍ മാറ്റിക്കൊണ്ടിരിക്കുന്നത്

കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ജില്ലാ ഭരണകൂടങ്ങളെ സഹായിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ജില്ലകളില്‍ നിയോഗിക്കും. വയനാട്ടിലേക്ക് പി.ആര്‍.ഡി ഡയറക്ടര്‍ യു.വി. ജോസ്, ഇടുക്കിയിലേക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് എജ്യുക്കേഷന്‍ ജീവന്‍ ബാബു എന്നിവര്‍ പോകും.

ജില്ലാ ഭരണ സംവിധാവുമായി യോജിച്ച് രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും നടത്താന്‍ പോലീസ്, ഫയര്‍ ആന്‍റ് റസ്ക്യൂ മേധാവികള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ദേശീയ ദുരന്തപ്രതികരണ സേനയുടെ 13 യൂണിറ്റ് കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് ഇടുക്കി, മലപ്പുറം ജില്ലകളില്‍ എന്‍.ഡിആര്‍എഫ് ടീം എത്തിക്കഴിഞ്ഞു. സൈന്യത്തിന്‍റെ സേവനവും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷണപാക്കറ്റുകള്‍ എത്തിക്കാനും സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സിന്‍റെ സേവനവും തേടിയിട്ടുണ്ട്. ഡി.എസ്.സി വിഭാഗങ്ങളെ ഇതിനകം തന്നെ വിവിധ ജില്ലകളില്‍ നിയോഗിച്ചിട്ടുണ്ട്. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മതിയായ സൗകര്യങ്ങളോടെ ആവശ്യാനുസരണം ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കും.

അണക്കെട്ടുകളുടെ നില സദാ നിരീക്ഷിച്ചുവരികയാണ്. തിരുവനന്തപുരത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്. അടിയന്തര സാഹചര്യം നേരിടാന്‍ പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, എന്‍.ഡി.ആര്‍.എഫ് എന്നിങ്ങനെ വിവിധ സേനകളുടെ പ്രതിനിധികള്‍ സെന്ററിൽ തയ്യാറാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

Image may contain: text
Image may contain: text
കനത്ത മഴയെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു

കനത്ത മഴയെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം താൽകാലികമായി അടച്ചിടുമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. രാത്രി 12 മണി വരെയാണ് വിമാനത്താവളം അടച്ചിടുകയെന്നും സിയാൽ അറിയിച്ചു. നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ച് വിടാനും നിർദ്ദേശമുണ്ട്. കൂടാതെ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാനങ്ങളും ടെക്ഓഫും താൽകാലികമായി നിർത്തിവച്ചിരിക്കുകയാണ്

വയനാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി ജില്ലകളെയാണ് മഴ സാരമായി ബാധിച്ചത്. കണ്ണൂരും മലപ്പുറത്തും കോഴിക്കോടും വയനാട്ടിലും ഉരുള്‍പൊട്ടിമലയാളം പ്ലാന്റേഷന്റെ ഭാഗമായ തൊഴിലാളികൾ അടക്കം താമസിക്കുന്ന പാടികളുടെ മുകളിൽ നിന്നാണ് ഉരുൾപൊട്ടി വന്നതെന്നാണ് പ്രാഥമിക വിവരം. ആളപായം അടക്കം അപകട തീവ്രതയെ കുറിച്ച് ഒരു സൂചനയും ഇതുവരെ കിട്ടിയിട്ടില്ല. പ്രദേശത്തേക്കുള്ള വഴി ഇപ്പോൾ പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ അപകടം നടന്ന സ്ഥലത്തേക്ക് ആര്‍ക്കും എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണ്. പ്രദേശത്തുനിന്ന് കുറച്ച് ആളുകളെ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ആളുകളെ മാറ്റാണ് കഴിഞ്ഞിട്ടുണ്ടെന്നും കൽപ്പറ്റ റേഞ്ച് ഓഫീസര്‍ ജോസ് പറഞ്ഞു.

ശക്തമായ മഴയാണ് കഴിഞ്ഞ അഞ്ച് ദിവസമായി വയനാട് ജില്ലയിൽ പെയ്തുകൊണ്ടിരിക്കുന്നത്. ഉരുൾപ്പൊട്ടൽ സാധ്യതാ മേഖലയായി പ്രതീക്ഷിക്കപ്പെടുന്ന സ്ഥലത്തല്ല ഇപ്പോൾ അപകടം ഉണ്ടായിട്ടുള്ളതെന്നും വിവരമുണ്ട്. മേഘസ്ഫോടനം കണക്ക് വലിയ മഴപെയ്യുകയും പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്യുന്നതിനിടെയാണ് വലിയ ഉരുൾപ്പൊട്ടൽ പ്രദേശത്ത് ഉണ്ടായതെന്നാണ് പ്രാഥമിക വിവരം

സംസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി

മഴക്കെടുതി നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വകുപ്പുകളും അടിയന്തിര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറത്തെ നിലമ്പൂരിലും മറ്റുചില പ്രദേശങ്ങളിലും മലവെള്ളപ്പാച്ചില്‍ ഉണ്ടായി, ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വലിയ നാശനഷ്ടമെന്ന് പറയാനാകില്ല.കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 13000 പേര്‍ വിവിധ ക്യാമ്പുകളിലായി കഴിയുന്നുണ്ട്. വീടുവിട്ട് പോകാന്‍ മടിക്കരുതെന്നും മുഖ്യമന്ത്രി.

You might also like

-