BREAKING NEWS…ബിഹാറിൽ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികൾ ഉൾപ്പെടെ 83 പേർ മരിച്ചു
13 പേരാണ് ജില്ലയിൽ മരിച്ചത്. ദർഭാംഗയിൽ അഞ്ചുപേരും സിവാനിൽ നാലുപേരും മധുബാനി, വെസ്റ്റ് ചമ്പാരൻ ജില്ലകളിൽ രണ്ടുപേർ വീതവും മരിച്ചു
പട്ന :ബിഹാറിലെ അഞ്ചു ജില്ലകളിലായി ശക്തമായ ഇടിമിന്നലിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 83 പേർ മരിച്ചു. ഗോപാൽഗഞ്ച് ജില്ലയിലാണ് ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്തത്. 13 പേരാണ് ജില്ലയിൽ മരിച്ചത്. ദർഭാംഗയിൽ അഞ്ചുപേരും സിവാനിൽ നാലുപേരും മധുബാനി, വെസ്റ്റ് ചമ്പാരൻ ജില്ലകളിൽ രണ്ടുപേർ വീതവും മരിച്ചു.കൃഷിയിടത്തിൽ പണിയെടുക്കുന്നതിനിടെയാണ് ഗോപാൽഗഞ്ചിൽ 13 പേരും മരിച്ചതെന്ന് സബ് ഡിവിഷണൽ ഓഫീസർ ഉപേന്ദ്രപാൽ പറഞ്ഞു.നവാഡയിൽ 8 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. സിവാനിലും ഭാഗൽപൂരിലും ആറ് പേർ വീതം മരിച്ചു. ദർബംഗ, ബങ്ക എന്നിവിടങ്ങളിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ബറൗളി ഉച്കാഗാവ് ബ്ലോക്കുകളിൽ നാലുപേർ വീതം മരിച്ചു. ദർഭാംഗയിലുണ്ടായ ശക്തിയേറിയ ഇടമിന്നലിലാണ് മൂന്നുകുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചതെന്ന് ജില്ലാ ദുരന്ത നിവാരണ മാനേജ്മെന്റ് ഓഫീസർ പുഷ്പേഷ് കുമാർ പറഞ്ഞു.മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ബീഹാർ സർക്കാർ ലക്ഷം രൂപയുടെ അടിയന്ത്രിയേ സഹായം വാഗദാനം ചെയ്തു
ബീഹാറിലെ ഇടിമിന്നലിൽ 83 പേർ മരിച്ചു; മരിച്ചവരുടെ
ജില്ലകൾ തിരിച്ചുള്ള കണക്ക്
ഗോപാൽഗഞ്ച്: 13
ഈസ്റ്റ് ചമ്പാരൻ: 5
സിവാൻ: 6
ദർഭംഗ: 5
ബാക്ക: 5
ഭാഗൽപൂർ: 6
ഖഗാരിയ: 3
മധുബാനി: 8
വെസ്റ്റ് ചമ്പാരൻ: 2
സമസ്തിപൂർ: 1
ഷിയോഹർ: 1
കിഷൻഗഞ്ച്: 2
സരൺ: 1
ജഹനാബാദ്: 2
സീതാമരി: 1
ജാമുയി: 2
നവട: 8
പൂർണ്ണിയ: 2
സുപോൾ: 2
U റംഗബാദ്: 3
ബുക്സാർ: 2
മാധേപുര: 1
കൈമൂർ: 2
മരിച്ചവരിൽ രണ്ട് ആൺകുട്ടികൾ ഹനുമാൻ നഗർ ബ്ലോക്കിൽ നിന്നുള്ളവരാണ്. പെൺകുട്ടി ബഹാദൂർ ബ്ലോക്കിലും. മധുബാനിയിൽ കൃഷിയിടത്തിൽ ഭാര്യയും ഭർത്താവും മിന്നലേറ്റ് മരിച്ചു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു