നോയിഡയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പോലീസ് അതിക്രമം നേരിട്ട സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച നോയിഡ പോലീസ്
ഹത്‌റാസിലെ പെൺകുട്ടിയുടെ കുടുംബത്തെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് സന്ദർശിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നൽകണമെന്ന് ചന്ദ്രശേഖർ ആസാദ് ആവശ്യപ്പെട്ടു
ഡൽഹി :ഹാഥ്റസ് സന്ദർശനത്തിനിടെ നോയിഡയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പോലീസ് അതിക്രമം നേരിട്ട സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഉത്തർപ്രദേശ് നോയിഡ പോലീസ്. സംഭവം നടന്ന് 24 മണിക്കൂറിനു ശേഷമാണ് യു.പി പോലീസ് ഖേദം പ്രകടിപ്പിക്കുന്നത്. ശനിയാഴ്ച ഹാഥ്റസിലേക്കുള്ള യാത്രാമധ്യേ നോയിഡയിലെ ടോൾ ഗേറ്റിൽവച്ച് പുരുഷ പോലീസ് ഉദ്യോഗസ്ഥർ പ്രിയങ്കയുടെ വസ്ത്രം പിടിച്ചു വലിച്ചിരുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ സംഭവത്തിൽ അന്വേഷണത്തിനും യു.പി പോലീസ് ഉത്തരവിട്ടു
അതേസമയം ഹത്‌റാസിലെ പെൺകുട്ടിയുടെ കുടുംബത്തെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് സന്ദർശിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നൽകണമെന്ന് ചന്ദ്രശേഖർ ആസാദ് ആവശ്യപ്പെട്ടു.പൊലീസ് വലയം ഭേദിച്ച വൈകിട്ട് നാലുമണിയോടെയാണ് ചന്ദ്രശേഖർ ഹത്‌റാസിലെ പെൺകുട്ടിയുടെ വീട്ടിൽ എത്തി കുടുംബത്തെ കണ്ടത്. കുടുംബവുമായുള്ള സന്ദർശനം അരമണിക്കൂറോളം നീണ്ടു. പെൺകുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പെൺകുട്ടിയുടെ കുടുംബാഗങ്ങളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു
അതേസമയം, പ്രത്യേക അന്വേഷണ സംഘം വീണ്ടും പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. അതിനിടെ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായില്ലെന്ന് ഉത്തർപ്രദേശ് പൊലീസിന്റെ വാദം തള്ളി മെഡിക്കോ ലീഗൽ റിപ്പോർട്ട് പുറത്ത് വന്നു.