നോ​യി​ഡ​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി പോ​ലീ​സ് അ​തി​ക്ര​മം നേ​രി​ട്ട സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച നോയിഡ പോ​ലീ​സ്

ഹത്‌റാസിലെ പെൺകുട്ടിയുടെ കുടുംബത്തെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് സന്ദർശിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നൽകണമെന്ന് ചന്ദ്രശേഖർ ആസാദ് ആവശ്യപ്പെട്ടു

0

ഡൽഹി :ഹാഥ്റസ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ നോ​യി​ഡ​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി പോ​ലീ​സ് അ​തി​ക്ര​മം നേ​രി​ട്ട സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശ് നോയിഡ പോ​ലീ​സ്. സം​ഭ​വം ന​ട​ന്ന് 24 മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് യു​.പി പോ​ലീ​സ് ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച ഹാഥ്റസിലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ നോ​യി​ഡ​യി​ലെ ടോ​ൾ ഗേ​റ്റി​ൽ​വ​ച്ച് പു​രു​ഷ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്രി​യ​ങ്ക​യു​ടെ വ​സ്ത്രം പി​ടി​ച്ചു വ​ലി​ച്ചി​രു​ന്നു. അ​തി​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വന്നതോടെ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നും യു​.പി പോ​ലീ​സ് ഉ​ത്ത​ര​വി​ട്ടു

അതേസമയം ഹത്‌റാസിലെ പെൺകുട്ടിയുടെ കുടുംബത്തെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് സന്ദർശിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നൽകണമെന്ന് ചന്ദ്രശേഖർ ആസാദ് ആവശ്യപ്പെട്ടു.പൊലീസ് വലയം ഭേദിച്ച വൈകിട്ട് നാലുമണിയോടെയാണ് ചന്ദ്രശേഖർ ഹത്‌റാസിലെ പെൺകുട്ടിയുടെ വീട്ടിൽ എത്തി കുടുംബത്തെ കണ്ടത്. കുടുംബവുമായുള്ള സന്ദർശനം അരമണിക്കൂറോളം നീണ്ടു. പെൺകുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പെൺകുട്ടിയുടെ കുടുംബാഗങ്ങളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു

അതേസമയം, പ്രത്യേക അന്വേഷണ സംഘം വീണ്ടും പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. അതിനിടെ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായില്ലെന്ന് ഉത്തർപ്രദേശ് പൊലീസിന്റെ വാദം തള്ളി മെഡിക്കോ ലീഗൽ റിപ്പോർട്ട് പുറത്ത് വന്നു.

You might also like

-