BREAKING NEWS.ന്യൂന മർദ്ദം ഇടുക്കി അണകെട്ട് ഇന്ന് തുറന്നുവിടും

വൈകിട്ട് 4 മണി മുതൽ 50ക്യൂ മെക്സ് വെളളം തുറന്നു വിടാൻ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.2387.66 അടിയായിരുന്നു ജലനിരപ്പ്

0

ഇടുക്കി ചെറുതോണി ഡാമിൽ നിന്നും ഇന്ന് (ഒക്ടോ.5) വൈകിട്ട് 4 മണി മുതൽ 50ക്യൂ മെക്സ് വെളളം തുറന്നു വിടാൻ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.2387.66 അടിയായിരുന്നു ജലനിരപ്പ്. സംഭരണയിൽ ഇപ്പോൾ 83 ശതമാനം വെള്ളമുണ്ട്. 2403 അടിയാണു അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ഉടൻ പൂർത്തിയാക്കാൻ കലക്റ്റർ വിവിധ വകുപ്പ് ജീവനക്കാർക്ക് നിർദ്ദേശം നൽകിഅണക്കെട്ടിന്റെ അഞ്ചുഷട്ടറുകളിൽ നടുവിലെ ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തിയാവും ജലം തുറന്നുവിടുക

അതിതീവ്ര മഴക്ക് മുന്നറിയപ്പ് ലഭിച്ചതോടെ കോഴിക്കോട് കക്കയം ഡാം, തെന്‍മല പരപ്പാര്‍ അണക്കെട്ട്, കക്കി ആനത്തോട് അണക്കെട്ട് എന്നിവ തുറക്കുമെന്ന് അറിയിച്ചിരുന്നു. തെന്മല പരപ്പാര്‍ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ അഞ്ച് സെന്‍റീമീറ്റര്‍ വീതം തുറന്നു. പൊന്മുടി, മാട്ടുപ്പെട്ടി, മലങ്കര അണക്കെട്ടുകവുടെ ഷട്ടറുകൾ കൂടുതലുയർത്തും. കുറ്റ്യാടിപ്പുഴ, തൊടുപുഴയാർ, മുതിരപ്പുഴയാർ തീരങ്ങളില്‍ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.  കല്ലടയാറ്റിന്‍റെ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അതിനിടെ ഇടുക്കി ജില്ലയിൽ രാത്രി 7 മണിക്കും രാവിലെ 7 മണിക്കും ഇടയിൽ മലയോര മേഖലയിൽ ഇന്നു മുതൽ യാത്രാ നിയന്ത്രണം ഉറപ്പുവരുത്തുമെന്ന് ഇടുക്കി കലക്ടർ കെ. ജീവൻബാബു പറഞ്ഞു. ജില്ലയിൽ വിനോദസഞ്ചാരം (നീലക്കുറിഞ്ഞി സന്ദർശനം ഉൾപ്പെടെ), അഡ്വഞ്ചർ ടൂറിസം, ബോട്ടിങ്, ഓഫ് റോഡ് ഡ്രൈവിങ് എന്നിവ പൂർണമായി നിരോധിച്ചു

തുറന്നു വിട്ട അണക്കെട്ടുകൾ

തൃശൂർ ചിമ്മിനി ഡാം, തെന്മല പരപ്പാർ ഡാം എന്നിവ തുറന്നു. ചിമ്മിനി ഡാമിലെ ഷട്ടര്‍ 25 സെന്റീമീറ്ററായാണ് ഉയർത്തിയത്. ആലപ്പുഴ തോട്ടപ്പിള്ളി സ്പില്‍വേയുലെ 21 ഷട്ടറുകളും തുറന്നു. ബാക്കി ഷട്ടറുകള്‍ കൂടി ഉടന്‍ തുറക്കും. ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ തോട്ടപ്പള്ളി പൊഴി കൂടുതല്‍ വീതി കൂട്ടുകയാണ്.

വയനാട് ബാണാസുരസാഗർ അണക്കെട്ടിന്റെ ഒരു ഷട്ടർ നാലുമണിക്ക് 10 സെൻറീമീറ്റർ ഉയർത്തുമെന്ന് കെഎസ്ഇബി അറിയിച്ചു.
പീച്ചി ഡാമിന്റെ നാല് ഷട്ടര്‍ വൈകീട്ട്‌ നാലിന് 10 ഇഞ്ച്‌ തുറക്കുമെന്ന്‌ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ അറിയിച്ചു. പീച്ചി ഡാമിന്‍റെ ഷട്ടര്‍ രാവിലെ 8 മണിക്ക്‌ ആറ് ഇഞ്ചും ഉച്ചയ്‌ക്ക്‌ ഒരുമണിക്ക്‌ എട്ട് ഇഞ്ചുമാണ്‌ തുറന്നത്.

ഇടുക്കി ഡാം നാലുമണിക്ക് തുറക്കും. ചെറുതോണിയിലെ ഒരു ഷട്ടര്‍ ആണ് തുറക്കുക. സെക്കൻഡിൽ 50 ഘന മീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കും. പത്തനംതിട്ടയിൽ കക്കി ആനത്തോട്, പമ്പ, മൂഴിയാർ അണക്കെട്ടുകൾ ഉച്ചയ്ക്ക് തുറക്കും. ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പമ്പയിലെ പുനരുദ്ധാരണ പ്രവർത്തനം നിർത്തി വെച്ചു.

കക്കയം ഡാം രണ്ടുമണിക്ക് തുറക്കുന്നതിനാല്‍ അധികൃതർ കരുതൽ നടപടിയെടുക്കുകയാണ്. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തും.
ഷട്ടര്‍ തുറക്കുന്നതോടെ
പുഴയിൽ ജല നിരപ്പ് ഉയരുന്നതിനാല്‍ ഇടതുകര, വലതുകര കനാലുകളുടെയും മണലി, കുറുമാലി, കരുവന്നൂർ പുഴകളുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. ഇടുക്കി, മലപ്പുറം ജില്ലകളിൽ മറ്റന്നാൾ റെഡ് അലർട്ട്.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലത്തുനിന്ന് പോയ 96 മീൻപിടുത്ത ബോട്ടുകൾ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. അതേസമയം മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതിരപ്പിള്ളിയിലും നെല്ലിയാമ്പതിയിലും സഞ്ചാരികൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാത്രിയിൽ ഡാം തുറക്കരുതെന്ന് നിർദ്ദേശിച്ചതായി റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാലു മണിക്കൂർ മുമ്പ് കളക്ടർക്ക് വിവരം നൽകണം. കളക്ടറുടെ അനുമതിയോടെ മാത്രമെ ഡാം തുറക്കാവൂ. ആരെയും മാറ്റി പാർപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും പി.എച്ച്.കുര്യൻ വ്യക്തമാക്കി. അഞ്ച് ജില്ലകളിൽ ഇന്ന് ഉച്ചകഴിഞ്ഞ് കേന്ദ്ര ദുരന്ത നിവാരണ സേന എത്തും

You might also like

-