ഡാലസ് കൗണ്ടിയില്‍ ഫ്‌ളൂ കുത്തിവയ്പുകള്‍

0

ഡാലസ്: ഡാലസ് കൗണ്ടിയില്‍ താമസിക്കുന്നവര്‍ക്ക് ഫ്‌ളൂ കൂത്തിവയ്പുകള്‍ നല്‍കുന്നു. ഒക്ടോബര്‍ മൂന്നു മുതല്‍ .പാക്‌ലാന്റിന്റെ 12 കമ്മ്യൂണിറ്റി ഓറിയന്റിങ് െ്രെപമറി കെയര്‍ ക്ലിനിക്കുകളില്‍ എല്ലാ ബുധനാഴ്ചയുമാണു മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യാതെ കുത്തിവയ്പുകള്‍ നല്‍കുന്നതെന്ന് കൗണ്ടി അധികൃതര്‍ അറിയിച്ചു. 18 വയസുവരെയുള്ളവര്‍ക്ക് കുത്തിവയ്പുകള്‍ സൗജന്യമാണ്.

രാവിലെ 9 മുതല്‍ 12 വരെയും ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലുവരെയുമാണു സമയം. പ്രതിരോധകുത്തിവയ്പുകള്‍ എടുക്കേണ്ട സമയം അതിക്രമിച്ചിട്ടില്ലെന്നും ചീഫ് ഓഫ് ഇന്‍ഫെര്‍ഷന്‍ പ്രിവന്‍ഷന്‍ അസി. പ്രഫ. പ്രണവി പറഞ്ഞു. ആറുമാസം പ്രായം മുതലുള്ളവര്‍ എല്ലാവര്‍ഷവും ഫ്‌ളൂ കുത്തിവയ്പുകള്‍ എടുക്കേണ്ടതാണെന്നും പ്രണവി പറഞ്ഞു. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നവര്‍ പാക്‌ലാന്റ് െ്രെപമറി കെയര്‍ ഹെല്‍ത്ത് സെന്ററുകളില്‍ 214 266 4000 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ മുതലാണു ഫ്‌ളൂ സീസണ്‍ ആരംഭിക്കുന്ന

You might also like

-