BREAKING NEWS :ദുരിതം പെയ്തിറങ്ങി ..സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം 30 മരണം; ആകെ മരണം 40- മുഖ്യമന്ത്രി വയനാട്ടിൽ ജനവാസ കേന്ദ്രങ്ങൾ ഒലിച്ചുപോയി, സംസ്ഥാനത്തു നിരവതിയിടങ്ങളിൽ ഉരുൾപൊട്ടി ഗ്രാമങ്ങൾ ഒറ്റപെട്ടു മരണസംഖ്യ ഉയരുമോ എന്ന് ആശങ്ക രക്ഷാപ്രവർത്തനങ്ങൾക്ക് സൈന്യം

മലപ്പുറത്തെ എടവണ്ണയിലെ ഒതായിയില്‍ വീട് ഇടിഞ്ഞ് മണ്ണിനടിയില്‍ കുടുങ്ങിയ നാല് പേർ മരിച്ചു

0

സംസ്ഥാനത്ത് വൻ നാശം വിതച്ച് ദുരിതപെയ്ത്ത് തുടരുന്നു. ഇന്ന് മാത്രം 30 പേരാണ് മരിച്ചത്.28, 64,000 പേർ ദുരിതാശ്വാസക്യാമ്പുകളിൽ നിലമ്പൂർ ഭൂദാനത്ത് വൻ ഉരുൾപൊട്ടൽ ഉണ്ടായി. മുപ്പതോളം കുടുംബങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. 40 പേരെ കാണാ നില്ലന്നു റിപ്പോർട്ട് പത്തോളം വീടുകൾ മണ്ണിനടിയിലായി.
വയനാട് മേപ്പാടിയിൽ മണ്ണിനടയിൽപ്പെട്ട മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെത്തി ഇതോടെ മേപ്പാടിയിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഇവിടെ നാൽപ്പതോളം പേരെ രക്ഷിക്കാൻ ശ്രമം തുടരുന്നു. കുറ്റ്യാടിയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേരും എടവണ്ണയിൽ വീട് തകർന്ന് നാലുപേരും മരിച്ചു. ഇരിട്ടിയിൽ ഒരാൾ വെള്ളക്കെട്ടിൽ വീണ് മരിച്ചു. കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടലിൽ കാണാതായ നാലുപേരുടെ മൃതദേഹം കണ്ടെത്തി. വേങ്ങേരി കണ്ണാടിക്കലിൽ ഒരാൾ വെള്ളത്തിൽ വീണ് മരിച്ചു. ചിന്നാർ മങ്കുവയിൽ 67 കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു.

സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം 30 മരണം; ആകെ മരണം 40

കനത്ത മഴയും കാറ്റും ദുരിതപ്പെയ്ത്ത് വിതച്ച വെള്ളിയാഴ്ച മാത്രം കേരളത്തിൽ ആകെ മരണം 30. ഇതോടെ, മിന്നൽപ്പേമാരിയിൽ ആകെ മരിച്ചവരുടെ എണ്ണം 40 ആയി. വൈകിട്ട് 3 മണി വരെ കണക്കാക്കിയ മറ്റ് വിവരങ്ങൾ ഇങ്ങനെ: 7 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. 27 പേർക്ക് പരിക്കേറ്റു. 12 ദേശീയ ദുരന്ത പ്രതികരണ സേനാ യൂണിറ്റുകളെ വിന്യസിച്ചു. മലപ്പുറം 2, വയനാട് 3, പത്തനംതിട്ട 1, തൃശ്ശൂർ 1, കോഴിക്കോട് 1, ഇടുക്കി 1 എന്നിങ്ങനെയാണ് സേനാവിന്യാസം. ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ ആർമി യൂണിറ്റുകളെ വിന്യസിച്ചു.

കോഴിക്കോട് ഒരു മരണം കൂടി

കോഴിക്കോട് ഒരു മരണം കൂടി. രക്ഷാപ്രവർത്തനത്തിനിടെ മടവൂരിൽ കാണാതായ പടനിലം സ്വദേശി പുഷ്പരാജന്‍റെ (35) മൃതദേഹം കണ്ടെടുത്തു. ഇതോടെ കോഴിക്കോട് ജില്ലയിലെ ആകെ മരണം 9 ആയി

കാസർകോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 10 ശനി ) ജില്ലാകലക്ടര്‍ ഡോ. ഡി. സജിത് ബാബു അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

ശക്തമായ മഴ ജില്ലയിൽ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ശനിയാഴ്ചകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ആഗസ്റ്റ്10-ന് ഒരു കാരണവശാലും പ്രവർത്തിക്കരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു

കണ്ണൂർ ജില്ലയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കണ്ണൂർ ജില്ലയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. ജില്ലയിൽ കനത്ത മഴയും റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ നടപടി.
മദ്രസ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്. സ്‌പെഷ്യൽ ക്ലാസുകളും ഒഴിവാക്കണമെന്ന് അറിയിപ്പിൽ പറയുന്നുണ്ട്.

3 മണി വരെ റിപ്പോർട്ട് ചെയ്ത മരണസംഖ്യ 28 – മുഖ്യമന്ത്രി

3 മണി വരെ കണക്കാക്കിയ മരണസംഖ്യ 28 ആണ്. 7 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. 27 പേർക്ക് പരിക്കേറ്റു. 12 ദേശീയ ദുരന്ത പ്രതികരണ സേനാ യൂണിറ്റുകളെ വിന്യസിച്ചു. 738 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 64,000 പേരാണ് ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നത് – മുഖ്യമന്ത്രി

വിമാന സർവ്വീസ്

കൊച്ചിയിൽ നിന്നുള്ള 12 വിമാനങ്ങൾ നാളെ തിരുവനന്തപുരത്തു നിന്ന് സർവീസ് നടത്തും
എയർ ഇന്ത്യ വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു. കൊച്ചിയിൽ നിന്നുള്ള 12 വിമാനങ്ങ

പുത്തുമലയിൽ കണ്ടെത്തിയ മരിച്ചവരുടെ വിവരങ്ങൾ

പുത്തുമല ദുരന്തത്തിൽ മരിച്ച ഖാലിദ് എന്നയാളുടെ മകൻ ഇജാസിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു. ഖാലിദിന്‍റെ അമ്മയെ ഇനിയും കണ്ടെത്താനുണ്ട്.
മരിച്ചവരിൽ 4 പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചു.

നാട്ടുകാരായ സാലിദ്‌ (45), ഇബ്രാഹിം (38), അയൂബ് (42) എന്നിവരുടെ മൃതദേഹങ്ങളും പൊള്ളാച്ചി സ്വദേശിയായ കാർത്തിക് (27) എന്നയാളുടെ മൃതദേഹവുമാണ് മേപ്പാടി ജനറൽ ഹോസ്പിറ്റലിലും, മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലുമായി എത്തിച്ചത്.

വ്യാജപ്രചാരണത്തിനെതിരെ കെ എസ് ഇ ബി വൻകിട ഡാമുകൾ തുറന്നട്ടില്ല

ഡാമുകള്‍ തുറന്നുവിട്ടു എന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണം വ്യാജമാണെന്ന് കെ.എസ്.ഇ.ബി. ഇടുക്കി, പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വൻകിട ഡാമുകളിലെല്ലാം കൂടി നിലവിൽ 30 ശതമാനത്തിൽ താഴെ വെള്ളമേയുള്ളൂ. ഇടുക്കിയിൽ വെറും 30 ശതമാനം മാത്രമാണ് ഇന്നത്തെ ജലനിരപ്പ്. ഈ ഡാമുകൾ എല്ലാം തുറന്നുവിട്ടു എന്ന നിലയിൽ വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ചില ചെറുകിട ഡാമുകൾ മാത്രമാണ് തുറന്നുവിട്ടത്. മൊത്തത്തിൽ ഡാമുകൾ തുറന്നുവിട്ടു എന്ന രീതിയിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു..

മുഖ്യമന്ത്രിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം

മുഖ്യമന്ത്രിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു
രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 0471-251 7500, 0471-232 2056 എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്കും രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു

ധനസഹായമായി 22.5 കോടി രൂപ അനുവദിച്ചു

മഴക്കെടുതി അടിയന്തിര ധനസഹായമായി 22.5 കോടി രൂപ അനുവദിച്ചു
കനത്ത മഴ ദുരന്തം വിതച്ച സാഹചര്യത്തില്‍ ജില്ലകള്‍ക്ക് അടിയന്തിര ധനസഹായമായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നും
22.5 കോടി രൂപ അനുവദിച്ചതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. വയനാടിന് രണ്ടരക്കോടി രൂപയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് രണ്ടു കോടി രൂപയും നല്‍കും.

കെഎസ്‍ഇബി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ മുങ്ങിമരിച്ചു.

തൃശ്ശൂര്‍ പുന്നയൂര്‍ക്കുളത്ത് കെഎസ്‍ഇബി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ മുങ്ങിമരിച്ചു. കെഎസ്ഇബി വിയ്യൂർ ഓഫീസിലെ അസി. എഞ്ചിനീയര്‍ ബൈജു ആണ് മരിച്ചത്. പുന്നയൂർക്കുളത്ത് വൈദ്യുതി ടവറിന് അറ്റകുറ്റപണിക്കായി പോകവേ തോണി മറിഞ്ഞാണ് അപകടമുണ്ടായത്. മഴക്കെടുതിയില്‍ കനത്ത ദുരിതത്തിലാണ് തൃശ്ശൂര്‍.

നിലമ്പൂരിൽ മുപ്പതോളം പേരെ കാണാനില്ല

നിലമ്പൂരില്‍ വന്‍ഉരുള്‍പൊട്ടല്‍; 30ഓളം വീടുകള്‍ മണ്ണിനടിയില്‍; നിരവധി പേരെ കാണാനില്ല
മലപ്പുറം: മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടി 30ഓളം വീടുകള്‍ മണ്ണിനടിയില്‍. നിരവധി പേരെ കാണാനില്ല..

ഇടുക്കി പൊന്മുടി ടം തുറക്കും

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ പൊന്മുടി ഡാം 9/8/2019 ഉച്ചയ്ക്ക് ശേഷം തുറന്നു വിടുമെന്ന് കെ എസ് ഇ ബി അറിയിച്ചു കല്ലാർകുട്ടി പനംകുട്ടി ഭാഗങ്ങളിൽ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം

തൃശൂർ 2547 പേരെ മാറ്റിപ്പാർപ്പിച്ചു
തൃശൂർ ചാലക്കുടിയിൽ 30 ക്യാമ്പുകളിലായി 2547 പേരെ മാറ്റിപ്പാർപ്പിച്ചു
ചാലക്കുടി താലൂക്കിൽ ഇതുവരെയായി 30 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 627 കുടുംബങ്ങളിൽ നിന്നായി 2547 പേരെയാണ് ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. നിലവിൽ ചാലക്കുടിയിൽ മഴ പെയ്യുന്നില്ല.

മലപ്പുറം കവളപ്പാറയിലേക്ക് ദുരന്തനിവാരണസേന

കവളപ്പാറയിലേക്ക് ദുരന്തനിവാരണസേന ഉടന്‍ എത്തും
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുപ്പതോളം വീടുകള്‍ മണ്ണിനടിയിലായ മലപ്പുറം നിലമ്പൂരിലെ കവളപ്പാറയിലേക്ക് ദുരന്തനിവാരണസേന ഉടന്‍ എത്തും. എഴുപതോളം വീടുകളാണ് ഈ പ്രദേശത്തുള്ളത്. ഈ പ്രദേശത്തേക്കുള്ള പാലവും റോഡുകളും തകര്‍ന്നിരിക്കുകയാണ്. മണ്ണിനടിയിലായ വീടുകളിലെ ആളുകളെ കുറിച്ച് യാതൊരു വിവരവുമില്ല.

പാലക്കാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു
ശക്തമായ മഴ നിലനിൽക്കുന്നതുകൊണ്ടും അപകട സാധ്യത ഉള്ളതിനാലും പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചു. താഴെ പറയുന്ന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനമാണ് നിരോധിച്ചിരിക്കുന്നത്.

വെള്ളിയാങ്കല്ല് പാർക്ക്
കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം
മംഗലം ഡാം ഉദ്യാനം

 

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ
മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് കൺട്രോൾ റൂമുകളിൽ സ്പെഷിൽ ടീം പ്രവർത്തനം ആരംഭിച്ചു
ജില്ലാതല കൺട്രോൾ റൂമുകളുടെയും, ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പറുകൾ ചുവടെ നൽകുന്നു

തിരുവനന്തപുരം – 0471-2450773,2480 335,9496007026.

കൊല്ലം- O474-2792850, 9496007027.

പത്തനംതിട്ട – 0468-2223134,828144 2344.

ആലപ്പുഴ-0477-2251103, 9496007028.

കോട്ടയം – 0481-2566823, 9446379027.

ഇടുക്കി – 0486-9222 326, 892 1031800.

എറണാകുളം- 0484-2502768, 9496007029.

തൃശ്ശൂർ – 0487-244 1132,9496007030.

പാലക്കാട് – 9074326 046, 9496007050.

മലപ്പുറം – 0494-2666428, 949600703 1.

കോഴിക്കോട്- 0495-2383780,2414074, 9496007032.

വയനാട്-0493-6255214, 9496387833.

കണ്ണൂർ – 0497-2732487, 9496007033.

കാസറഗോഡ് – 0467-2202537, 9496007034.

അടിയന്തിര സാഹചര്യങ്ങളിൽ ഈ നമ്പറുകളിൽ വിളിച്ച് സേവനം ആവശ്യപ്പെടാവുന്നതാണ്.

ഇടുക്കിയിൽ മഴ ശക്തം
പീരുമേട്, കട്ടപ്പന എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ വ്യാപകം
വെള്ളാരംകുന്നിൽ ഉരുൾപൊട്ടി ,പെരുമ്പന കുത്ത് – ആറാം മൈൽ റോഡിൽ ഒരു ഭാഗം പുഴ കവർന്നു,ആദിവാസി കുടികൾ ഒറ്റപെട്ടു
പത്തനംതിട്ടയിൽ ജാഗ്രത !
പ​ത്ത​നം​തി​ട്ട: ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചാ​ലി​യാ​ർ, പ​ന്പ ന​ദി​ക​ളു​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി. രാ​ത്രി വൈ​കി​യും മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ട​പെ​ട്ട് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന​ത്. ന​ദീ​തീ​ര​ത്ത് താ​മ​സി​ക്കു​ന്ന ഭൂ​രി​പ​ക്ഷം വൈ​കു​ന്നേ​ര​ത്തോ​ടെ ത​ന്നെ ഒ​ഴി​ഞ്ഞു പോ​യി​ട്ടു​ണ്ട്.

പ​ന്പ​യാ​റി​ൽ​നി​ന്ന് വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി​യ​തോ​ടെ ചെ​ങ്ങ​ന്നൂ​രി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ൾ ഒ​ഴി​ഞ്ഞു തു​ട​ങ്ങി. പ്ര​ദേ​ശ​ത്ത് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് റ​വ​ന്യൂ, പോ​ലീ​സ് അ​ധി​കൃ​ത​ർ അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തു​ന്നു​ണ്ട്.

പ​ന്പാ ന​ദി ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്. അ​ച്ച​ൻ​കോ​വി​ൽ, മ​ണി​മ​ല ന​ദി​ക​ളി​ലും ജ​ല​നി​ര​പ്പു​യ​ർ​ന്നു. മ​ണി​യാ​ർ, പെ​രു​ന്തേ​ന​രു​വി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഭ​ര​ണി​ക​ളി​ൽ നി​ന്നും അ​ധി​ക​ജ​ലം പു​റ​ത്തേ​ക്കു വി​ട്ടു തു​ട​ങ്ങി​യ​തോ​ടെ ജ​ല​നി​ര​പ്പ് വേ​ഗ​ത്തി​ൽ ഉ​യ​രു​ക​യാ​ണ്. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

പെ​രു​ന്തേ​ന​രു​വി ത​ട​യ​ണ​യി​ൽ വെ​ള്ളം ക​വി​ഞ്ഞ് ഒ​ഴു​കി. കു​ര​ന്പ​ൻ​മൂ​ഴി കോ​സ് വേ​യി​ലും വെ​ള്ളം ക​യ​റി. കോ​ള​നി നി​വാ​സി​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പ​ന്പ മ​ണ​ൽ​പ്പു​റ​ത്തു വെ​ള്ളം ക​യ​റി. പ​ന്പാ മ​ണ​ൽ​പ്പു​റ​ത്തെ മ​ണ​ൽ​ച്ചാ​ക്കു​ക​ൾ അ​ട​ക്കം ഒ​ഴു​കി​പ്പോ​യി.

മഴക്കെടുതിയില്‍ മരണം 30 ആയി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ രണ്ട് ദിവസങ്ങളിലായി 30 പേര്‍ മരിച്ചു. പതിനേഴ് പേരാണ് ഇന്ന് മരിച്ചത്. വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിലാണ് മഴ കനത്ത‍ നാശനഷ്ടങ്ങളുണ്ടാക്കിയത്.

തൃശൂരിലും കനത്ത മഴ

തൃശൂരിലും കനത്ത മഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
തൃശൂർ ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത മഴ. പറമ്പിക്കുളത്ത് നിന്ന് ആളിയാറിലേക്കു പോവേണ്ട വെള്ളം കനാലിലെ തകരാറു മൂലം വഴി തിരിച്ചു വിട്ടതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. മലയോരങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ഭാരതപ്പുഴ കര കവിഞ്ഞൊഴുകുകയാണ്.മാളയിലും സമീപ പ്രദേശങ്ങളിലും നല്ല രീതിയിൽ വെള്ളം കയറുന്നുണ്ട്

കോഴിക്കോട്: കുറ്റ്യാടി പുഴയുടെ ജലനിരപ്പ് ഉയരുന്നു ജാഗ്രത !

കോഴിക്കോട്: കുറ്റ്യാടി പുഴയുടെ ജലനിരപ്പ് ഉയരുന്നതിനാല്‍ തിരുവള്ളൂര്‍, ചെറുവണ്ണൂര്‍, ചങ്ങരോത്ത്, കുറ്റ്യാടി എന്നിവിടങ്ങളില്‍ പുഴയുടെ തീരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ നിര്‍ബന്ധമായും മാറി താമസിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

വിരുന്ന് സത്ക്കാരം മാറ്റി
കനത്ത മഴയെ തുടർന്ന് സ്വാതന്ത്ര്യദിനത്തിൽ രാജ്ഭവനിൽ നടത്താനിരുന്ന വിരുന്ന് സത്ക്കാരം മാറ്റിവെച്ചതായി ഗവർണർ ജസ്റ്റിസ് പി. സദാശിവം

നെഹ്റുട്രോഫി വള്ളംകളി മാറ്റി

ശനിയാഴ്ച(നാളെ) ആലപ്പുഴയിൽ നടത്താനിരുന്ന നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചതായി മുഖ്യമന്ത്രി

കൺട്രോൾ റൂം നമ്പർ

1070 എന്ന നമ്പരിൽ വിളിച്ചാൽ സംസ്ഥാനതല കൺട്രോൾ റൂം നമ്പർ. എല്ലാ ജില്ലകളിലും 1077 എന്ന നമ്പരിലേക്ക് വിളിക്കാം ഏത് സാഹചര്യവും നേരിടാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

മേപ്പാടി

ലിസി, ബെന്നി, അതുല്‍, മേരിക്കുട്ടി എന്നിവരുടെ മൃതദേഹമാണ് വിലങ്ങാട് നിന്ന് കണ്ടെത്തിയത് മേപ്പാടി ഉൾപ്പടെയുള്ളിടങ്ങളിൽ പ്രത്യേക മെഡിക്കൽ സംഘങ്ങളെ ആവശ്യമെങ്കിൽ ഹെലികോപ്ടർ മാർഗം എത്തിക്കും

വയനാട് ബാണാസുരസാഗർ അണകെട്ട് ഉടൻ തുറന്നേക്കും

ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ വയനാട്ടിലെ ബാണാസുര സാഗർ അണകെട്ട് ഉടൻ തുറക്കുമെന്ന് അധികൃതർ

 

ഇടുക്കിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍
കുമളിക്ക് സമീപം വെള്ളാരംകുന്നില്‍ രണ്ട് വീട് തകര്‍ന്നു. ഇടുക്കിയില്‍ മഴക്കെടുതിയില്‍ ഒരു മരണം. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ഒറ്റദിവസം കൊണ്ട് ഏഴടി വെള്ളമാണ് ഉയര്‍ന്നത്. ജില്ലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇടുക്കി മൂലമറ്റം കോട്ടമല ഭാഗത്തു റോഡ് ഒലിച്ചു പോയി
പാലക്കാട് കനത്ത മഴ തുടരുന്നു

പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും കനത്ത മഴ തുടരുകയാണ്.

അട്ടപ്പാടിയില്‍ ഗോത്രവിഭാഗങ്ങള്‍ താമസിക്കുന്ന പല മേഖലകളും ഒറ്റപ്പെട്ടു കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശത്തേക്ക് എത്തിപ്പെടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല . ഇതിനിടെ ഭാരതപ്പുഴയിലെ തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനുള്ള ശ്രമം തുടരുന്നു. പ്രദേശത്ത് നിരവിധി വീടുകളില്‍ വെള്ളം കയറി. ചിറ്റൂര്‍ ഡിവിഷന് കീഴിലെ വാളയാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് 201.54 മീറ്റർ ആയി ഉയർത്തി.

ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും

ഇടുക്കി, വയനാട്, മലപ്പുറം , കോഴിക്കോട് ഉള്‍പ്പെടെ ഒന്‍പത് ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. നാല് ദിവസം കൂടി ശക്തമായ മഴ പെയ്യും. ചെറിയ ഡാമുകള്‍ തുറക്കുമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. ആറായിരത്തോളം കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു.

 

സംസ്ഥാനത്ത് അതിതീവ്രമഴ

സംസ്ഥാനത്ത് അതിതീവ്രമഴ. വിവിധ നദികളിൽ ജലനിരപ്പ് ഉയർന്നു. പെരിയാർ, വളപട്ടണം തുടങ്ങിയ നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ് ലഭിച്ചു. അടുത്ത 24 മണിക്കൂർ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നു

315 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 22165 പേർ ക്യാംപുകളിൽ കഴിയുന്നു. വയനാടാണ് ഏറ്റവുമധികം പേർ ക്യാംപുകളിൽ. ഇവിടെ 9951 പേർ ക്യാംപുകളിൽ

തിരുവനന്തപുരം-656

ആലപ്പുഴ-12

കോട്ടയം 114

ഇടുക്കി 799

എറണാകുളം 1575

തൃശൂർ 536

കോഴിക്കോട് 1553

കണ്ണൂർ 1483

കാസർകോട് 18

പുത്തുമലയില്‍ വന്‍ ദുരന്തം; ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി

വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടിയുണ്ടായത് വന്‍ ദുരന്തം. നൂറേക്കറിലധികം സ്ഥലം ഒലിച്ചുപോയി. അപകടത്തില്‍ കാണാതായ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
കണ്‍ട്രോള്‍ റൂം 0493 6204151, 9446394126

കാസര്‍കോട്: താഴ്നന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നു

കാസര്‍കോട് താഴ്നന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നു. നീലേശ്വരം ചാത്തമത്ത ഭാഗങ്ങളിൽ വീടകളിൽ വെള്ളം കയറി. കാര്യങ്കോട് പുഴ കവിഞ്ഞൊഴുകുന്നു

വടക്കൻ കർണാടകത്തിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

വടക്കൻ കർണാടകത്തിൽ മഴ കുറഞ്ഞതോടെ റെഡ് അലർട്ട് പിൻവലിച്ചു

അട്ടപ്പാടി ഒറ്റപെട്ടു

അട്ടപ്പാടിയില്‍ ശക്തമായ മഴ; രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല
അട്ടപ്പാടിയില്‍‌ ശക്തമായ മഴ തുടരുകയാണ്. ഗോത്ര വിഭാഗങ്ങള്‍ താമസിക്കുന്ന മേഖലകളും ഒറ്റപ്പെട്ടു കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഈ മേഖലകളില്‍ എത്താനാകുന്നില്ല.

തവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍

നിലമ്പൂര്‍ ഭൂദാനം തവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍. നിരവധി വീടുകള്‍ തകര്‍ന്നു. മലപ്പുറം മണ്ണാർമല ചേരിങ്ങൽ പ്രദേശത്ത് വൻ ഉരുൾപൊട്ടലുണ്ടായി.നിലമ്പൂരില്‍ ശകത്മായ മഴ തുടരുകയാണ്. ഇന്നലെ വെള്ളം കയറിയ ഇടങ്ങളില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.

കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളം സര്‍വ സജ്ജമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍

കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളം സര്‍വ സജ്ജമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. മേയ് മാസത്തില്‍ തന്നെ കാലവര്‍ഷക്കെടുതി മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2018ലെ പ്രളയത്തിന്‍റെ അനുഭവത്തിലാണ് മുന്നൊരുക്കം നടത്തിയത്. കേരളം ആവശ്യപ്പെട്ട ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ബാച്ചുകള്‍ ഉടന്‍ സംസ്ഥാനത്തെത്തുമെന്നും മന്ത്രി പറഞ്ഞു.

 

ഒഴുക്കിൽപ്പെട്ടു മരിച്ചു

ഇടുക്കി മാങ്കുവയിൽ ഒഴുക്കിൽ പെട്ട് ഒരാൾ മരിച്ചു മാങ്കുവ കമലാവിലാസം ,രാജൻപിള്ളയാണ് മരിച്ചത്

മേപ്പടിയിൽ നാലു മൃദദേഹങ്ങൾ വീണ്ടെടുത്തു

മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാല് മരണം. ഇന്ന് രാവിലെ മുതല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.സൈന്യത്തിന്റെ നേതൃത്വത്തിലാണ് മേഖലയിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കൂടുതല്‍ പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ഒറ്റദിവസം കൊണ്ട് ഏഴടി വെള്ളമാണ് ഉയര്‍ന്നത്. ജില്ലയില്‍ കനത്ത മഴയാണ് പെയ്യുന്നത്.

 

നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടി, 30ഓളം വീടുകള്‍ മണ്ണിനടിയില്‍

നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടി. 30 ഓളം വീടുകള്‍ മണ്ണിനടിയില്‍. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍പെട്ടിട്ടുണ്ടെന്നാണ് വിവരം. ഏതാണ്ട് 60ലേറെ വീടുകളുള്ള പ്രദേശമാണ്. രക്ഷാപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കേണ്ടതുണ്ട്. എന്നാല്‍ പ്രദേശത്തേക്ക് എത്തിപ്പെടാന്‍ പ്രയാസമുണ്ട്. ആളുകള്‍ മരങ്ങള്‍ക്കും പാറകള്‍ക്കും മുകളില്‍ കയറി നില്‍ക്കുകയാണെന്നാണ് വിവരം. മലപ്പുറം ചുങ്കത്തറ പാലവും ഒലിച്ചുപോയി

വയനാട്വാൻ ദുരന്തം

മേപ്പാടി പുത്തുമലയിൽ ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ. ഒരു പ്രദേശമാകെ ഒലിച്ച് പോയ നിലയിലാണ് പുത്തുമല ഇപ്പോഴുള്ളത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന രണ്ട് പാടികളും പൂര്‍ണ്ണമായും ഒലിച്ചുപോയ നിലയിലാണ്. ഇരുപതോളം വീടുകളും പള്ളിയും അമ്പലവും എല്ലാം ഒലിച്ചുപോയി. മലയാളം പ്ലാന്‍റേഷനിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് പ്രദേശത്ത് താമസിക്കുന്നവരിൽ അധികവും

വിനോദസഞ്ചാര മേഖലകൂടിയാണ് പുത്തുമല. അത്തരത്തിൽ പുറത്ത് നിന്ന് എത്തിയ സഞ്ചാരികളും അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയവും ബലപ്പെടുകയാണ്. വാഹനങ്ങളെല്ലാം മണ്ണിനടിയിലാണ്. മലപ്പുറത്തുനിന്നെത്തിയ നാലംഗ സംഘം എവിടെയാണെന്നും അറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചരിത്രത്തിലില്ലാത്ത വിധം വലിയ ദുരന്തമാണ് വയനാട് പുത്തുമലയിൽ ഉണ്ടായിട്ടുള്ളതെന്നാണ് വിലയിരുത്തൽ. അപകടത്തിന്‍റെ വ്യാപ്തി തിരിച്ചറിയാൻ പോലും ഇതുവരെ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍.

ജാഗ്രത: ചാലക്കുടി, ചാലിയാര്‍ പുഴകള്‍ക്ക് സമീപമുള്ളവര്‍ മാറി താമസിക്കാന്‍ നിര്‍ദ്ദേശം

ചാലക്കുടി പുഴയിൽ രണ്ടടിയോളം വെള്ളം കയറും. പുഴയുടെ പരിസരത്തുള്ളവരും താഴ്ന്ന പ്രദേശത്തുള്ളവരും മുൻകരുതൽ എന്ന നിലയിൽ ക്യാമ്പുകളിലേക്ക് മാറണമെന്ന് തൃശൂർ ജില്ല കളകടർ.
ചാലിയാര്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കാൻ നിർദ്ദേശം. കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും ചാലിയാറിൻറെയും കൈ വരികളുടെയും തീരത്തുള്ളവരാണ് മാറി താമസിക്കേണ്ടത്.

വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ: കോഴിക്കോട് 4 മരണം മൂന്ന് പേരെ കാണാതായി

 

കുറ്റ്യാടി വളയന്നൂരില്‍ ഒഴുക്കിൽപെട്ട രണ്ടു പേരുടെ മൃതദേഹം ലഭിച്ചു. മാക്കൂൽ മുഹമ്മദ് ഹാജി, ശരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. വേങ്ങേരി വില്ലേജ്, കണ്ണാടിക്കൽ വെള്ളത്തിൽ വീണ തലയടിച്ച് ഒരാൾ മരിച്ചു. വിലങ്ങാട് ഉരുൾപൊട്ടലിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. മൂന്നുപേരെ കാണാതായി

 

തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ മരിച്ചു. മലപ്പുറത്ത് നാല് പേരും കോഴിക്കോട് രണ്ട് പേരും മരിച്ചു. വയനാട്ടിലും കണ്ണൂരിലും ഓരോ മരണം.

മലപ്പുറത്തെ എടവണ്ണയിലെ ഒതായിയില്‍ വീട് ഇടിഞ്ഞ് മണ്ണിനടിയില്‍ കുടുങ്ങിയ നാല് പേർ മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി. കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കിട്ടി. മാഫുൽ മുഹമ്മദ് ഹാജി, ശരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. ഇതിനിടെ, വയനാട് പുത്തുമലയിൽ രക്ഷാപ്രവർത്തകർ ഒരു മൃതദേഹം കണ്ടെത്തി. കൂടുതൽ ആളുകൾ മണ്ണിനടിയിലുണ്ടെന്നാണ് സംശയം. സൈന്യവും ദുരന്തനിവാരണസേനയും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കണ്ണൂര്‍ ഇരിട്ടി കിളിയന്തറ ടൗണിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വെള്ളം ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വില്ലൻപാറ സ്വദേശി ജോയി ആണ് മരിച്ചത്.

വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമായി തുടരുകയാണ്. വടകര വിലങ്ങാട് ആലുമൂലയില്‍ ഇന്ന് രാവിലെ ഉണ്ടായ ഉരുൾപൊട്ടി നാലുപേരെ കാണാതായി. മൂന്ന് വീടുകള്‍ പൂർണമായും മണ്ണിനടിയിലായി. വടക്കൻ കേരളത്തിലെ മലയോര മേഖലകളിൽ പലയിടത്തും മണ്ണിടിച്ചിൽ തുടരുകയാണ്. വെള്ളം കയറി, നിലമ്പൂരും ഇരിട്ടിയും അടക്കമുള്ള പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. ചാലിയാർ പുഴ ഗതി മാറിയൊഴുകി. പുഴയോരത്ത് താമസിക്കുന്നവർ ഉടൻ ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. രാത്രിയിലും മഴ തുടര്‍ന്നതോടെയാണ് പലയിടത്തും അപകടത്തിന്‍റെ വ്യാപ്തി വര്‍ധിച്ചത്. അതേസമയം, ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സൈന്യവും ദുരന്തനിവാരണ സേനയും ചേര്‍ന്ന് റോഡിലെ തടസങ്ങള്‍ നീക്കി

You might also like

-