ജലീലിനെതിരെ വ്യാപകപ്രതിഷേധം; ജലീലിന്‍റെ കോലം കത്തിച്ചു 

എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തതിന്റെ പേരിൽ മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം

0

തിരുവനതപുരം : മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത്കോണ്‍ഗ്രസ്, ബിജെപി നടത്തുന്ന പ്രതിഷേധം അക്രമാസക്തം. ബിജെപി പ്രവര്‍ത്തകര്‍ ജലീലിന്‍റെ കോലം കത്തിച്ച് പ്രതിഷേധിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. ബാരിക്കേട് തള്ളിമാറ്റാൻ ശ്രമിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകർക്ക് നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുമ്പിലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ട് യുവമോർച്ചയും പ്രതിഷേധിക്കുകയാണ്. കോഴിക്കോട് കമ്മീഷണർ ഓഫീസിനു മുമ്പിൽ യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. മന്ത്രി രാജിവെക്കും വരെ  പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് ബിജെപിയും കോണ്‍ഗ്രസും.

എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തതിന്റെ പേരിൽ മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. കോടതി കുറ്റക്കാരനെന്നു കണ്ടാല്‍ മാത്രം രാജി വയ്ക്കേണ്ട കാര്യമുള്ളൂവെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാെടന്ന് എസ്. രാമചന്ദ്രൻ പിള്ള വ്യക്തമാക്കി.

You might also like

-