BREAKING NEWS മന്ത്രി കെടി ജലീലിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടല്ല, അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിലാണ് ജലീലില്‍ നിന്നും മൊഴി എടുത്തതെന്നും ഇഡി അറിയിച്ചു

0

മന്ത്രിയെ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ഇ.ഡി വൃത്തങ്ങൾ അറിയിക്കുന്നത്. മന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

 

കൊച്ചി: മന്ത്രി കെടി ജലീലിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.ജലീല്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമില്ലെന്നും അതിനാല്‍ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്നും ഇഡി വ്യക്തമാക്കി. വസ്തുത പരിശോധനക്കയാണ് ജലീലിനെ വിളിപ്പിച്ചത് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടല്ല, അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിലാണ് ജലീലില്‍ നിന്നും മൊഴി എടുത്തതെന്നും ഇഡി അറിയിച്ചു.ഖുറാന്‍ വിതരണത്തിന് എത്തിച്ച സംഭവത്തിലും ജലീലിന്റെ വിശദീകരണം തൃപ്തികരമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ വിലയിരുത്തല്‍.എൻഫോഴ്‌സ്‌മെന്റ് മേധാവി എസ് കെ മിശ്ര യാണ് ഇക്കാര്യം അറിയിച്ചത്

ജലീലിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തത്. സ്വത്ത് വിവരം സംബന്ധിച്ച എല്ലാ രേഖകളും ബാങ്ക് അക്കൌണ്ട് വിശദാംസങ്ങളും മന്ത്രി കെ.ടി ജലീൽ നൽകിയിരുന്നു. ഇതിലൊന്നും മന്ത്രി അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്താനായില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു.

You might also like

-