സാലറി കട്ട്: സര്‍വീസ് സംഘടനകള്‍ ഇന്ന് നിലപാട് അറിയിക്കും

ശമ്പളം പിക്കുന്നതിനെതിരെ പ്രതിപക്ഷ സർവ്വീസ് സംഘടനകൾ കോടതിയെ സമീപിക്കുമെന്നും പണിമുടക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

0

തിരുവനതപുരം :സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുത്ത് ട്രഷറിയില്‍ നിക്ഷേപിക്കുന്നതിന് ധനമന്ത്രി ടി.എം.തോമസ് ഐസക് മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ സര്‍വീസ് സംഘടനകള്‍ ഇന്ന് നിലപാട് അറിയിക്കും. ഇതിനകം പിടിച്ച ഒരുമാസത്തെ ശമ്പളം ധനകാര്യ സ്ഥാപനം വഴി അടുത്തമാസം ജീവനക്കാര്‍ക്ക് മടക്കിനല്‍കാമെന്നതാണ് ധനമന്ത്രിയുടെ ആദ്യ നിര്‍ദേശം. പി.എഫില്‍ നിന്നെടുത്ത വായ്പ, ഓണം ശമ്പളം അഡ്വാന്‍സ് എന്നിവ തിരിച്ചടയ്ക്കുന്നതിന് സാവകാശം അനുവദിക്കാമെന്നതാണ് രണ്ടാമത്തെ നിര്‍ദേശം. മൂന്നുദിവസത്തെ ശമ്പളം വീതം പത്തുമാസം പിടിക്കുന്നതാണ് മൂന്നാമത്തെ നിര്‍ദേശം. ഇന്ന് വൈകുന്നേരത്തിനകം സര്‍വീസ് സംഘടനകള്‍ നിലപാട് അറിയിക്കണമെന്നാണ് ധനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്

സര്‍ക്കാര്‍ മുന്നോട്ട് വച്ച മൂന്ന് നിര്‍ദ്ദേശങ്ങളില്‍ രണ്ടെണ്ണം സി.പി.എം അനൂകൂല സംഘടനയായ എന്‍.ജി.ഒ യൂണിയന്‍ അംഗീകരിക്കുന്നുണ്ട്. നേരത്തെ മാറ്റി വെച്ച ശമ്പളം വേഗത്തില്‍ ആവശ്യമുള്ളവർക്ക് മറ്റ് ധനകാര്യ സ്ഥാപനങ്ങൾ വഴി നൽകാം. അല്ലാത്തവര്‍ക്ക് പിഎഫിൽ ലയിപ്പിക്കാം. ഓണം അഡ്വാൻസ്, പി.എഫ് വായ്പ തിരിച്ചടവുകൾക്ക് സാവകാശം നൽകാം ഇത് രണ്ടുമാണ് എന്‍ജിഒ യൂണിയന്‍ അംഗീകരിക്കുന്നത്.ഉപാധികളോടെ ഒരു മാസത്തെ ശമ്പളം പിടിക്കാമെന്നാണ് എന്‍ജിഒ യൂണിയന്‍ നിലപാട് . സി.പി.ഐ അനുകൂല സംഘടനയായ ജോയിന്‍റ് കൌണ്‍സിലും സര്‍ക്കാര്‍ ഉപാധികളെ അംഗികരിക്കുന്നുണ്ട്. ഏതൊക്കെ വ്യവസ്ഥകള്‍ അംഗീകരിക്കണമെന്ന് ഇന്ന് യോഗം ചേര്‍ന്ന് അവര്‍ തീരുമാനിക്കും.ഭരണാനുകൂല സംഘടനകളുടെ നിലപാട് അനുകൂലമായതിനാല്‍ സാലറി കട്ടിന്‍റെ കാര്യത്തില്‍ വരും ദിവസങ്ങളില്‍ അന്തിമ തീരുമാനമെടുക്കും

അതേസമയം ശമ്പളം പിക്കുന്നതിനെതിരെ പ്രതിപക്ഷ സർവ്വീസ് സംഘടനകൾ കോടതിയെ സമീപിക്കുമെന്നും പണിമുടക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഇളവുകള്‍ നല്‍കിക്കൊണ്ട് ഒരു മാസത്തെ ശമ്പളം തവണകളായി പിടിക്കുന്നതിനോട് സിപിഎം അനുകൂല സര്‍വീസ് സംഘടനയായ എന്‍.ജി.ഒ യൂണിയന് വിയോജിപ്പില്ല

You might also like

-