രാഗിണിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു:സിനിമ മേഖലയിലെ നിരവധി പേർ മയക്കുമരുന്നിലെ കണ്ണികൾ : കമ്മീഷണർ കമൽപന്ത്
വീട് റെയ്ഡ് ചെയ്തതിൽ നിന്നും . ഞങ്ങൾക്ക് ഹാർഡ് ഡിസ്ക്, ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ എന്നിവയുകണ്ടെത്തി
ബാംഗ്ലൂർ: മയക്കുമരുന്ന് മാഫിയ കേസുമായി ബന്ധപ്പെട്ട് പോലീസ്
നടി രാഗിണിക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സിസിബി കമ്മീഷണർ കമൽപന്ത് പറഞ്ഞു.”ഇവരുടെ അറസ്റ്റിനു മുൻപ് രാഗിനിയുടെ വീട്ടിൽ പരിശോധന നടത്തുന്നതിന് സെർച്ച് വാറണ്ട് വാങ്ങിയിരുന്നു . വീട് റെയ്ഡ് ചെയ്തതിൽ നിന്നും . ഞങ്ങൾക്ക് ഹാർഡ് ഡിസ്ക്, ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ എന്നിവയുകണ്ടെത്തി.”
“രവിശങ്കറിന്റെ പ്രസ്താവനയിൽ നിരവധി വിശദാംശങ്ങൾ ലഭ്യമാണ്. ലഹരി പാർട്ടികളിൽ രാഗിണി പങ്കാളിയാണെന്ന വിവരം ലഭിച്ചിട്ടുണ്ട്” കമൽ പന്ത് പറഞ്ഞു.
സിസിബി ഒരുമാസമായി മാസമായി മയക്കുമരുന്ന് അന്വേഷിക്കുന്നു. ഇതിനിടയിൽ സംശയിക്കപ്പെടുന്നവരുടെ മൊബൈലിൽ ഫോണിൽനിന്നുള്ള വിവരങ്ങൾ ഞങ്ങളുടെ പക്കലുണ്ട്.മയക്കുമരുന്നു ഉപയോഗിക്കുന്ന സിനിമാ മേഖലയിലെ ഭൂരിപക്ഷം ആളുകളെയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്.ഇവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചു കഴിയുമ്പോൾ ധാരാളം വിവരങ്ങൾലഭിക്കുമെന്നാണ് പ്രതിഷിക്കുന്നതെന്നു . പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള നടപടികൾ തുടരുമെന്നും കമ്മീഷണർ കമൽ പന്ത് അറിയിച്ചു.