ജോലിയും പണവും മകളുടെ ജീവൻ പകരമാകില്ല , ; കോടതി മേൽനോട്ടമില്ലാതെ സിബിഐ വേണ്ട:വേണ്ടത് നീതി ഇരയുടെ മാതാവ്

സർക്കാർ വാഗ്ദാനം ചെയ്ത ജോലിയും പണവും വേണ്ട. കൃമായി കൊലചെയ്ത മകളുടെ ആത്മാവിനെകിലും നീതി ലഭിക്കണം നീതി ലഭിക്കണം.

0

 

സർക്കാർ വാഗ്ദാനം ചെയ്ത ജോലിയും പണവും വേണ്ട.

ഹാത്രസ് കൂട്ടബലാൽസംഗ കേസിൽ കോടതി മേൽനോട്ടമില്ലാതെ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോടുപറഞ്ഞു . ഏത് അന്വേഷണ ഏജൻസി വന്നാലും കോടതി മേൽനോട്ടം വേണം. സർക്കാർ വാഗ്ദാനം ചെയ്ത ജോലിയും പണവും വേണ്ട.  കൊലചെയ്ത മകളുടെ ആത്മാവിനെകിലും നീതി ലഭിക്കണം നീതി ലഭിക്കണം. ഗുരുതരമായി ചികിത്സയിൽ കഴിയുമ്പോഴും ജീവിക്കണമെന്ന് മാത്രമാണ് അവൾ അവസാനമായി ആഗ്രഹിച്ചത് എന്നും അമ്മ പറഞ്ഞു.

അതേസമയം രാഹുലിന്റെയും പ്രിയങ്കയുടെയും സന്ദര്ശനത്തെത്തുടർന്നു കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് യുപിയിലെ യോഗി സർക്കാർ. രാഹുൽ ഗാന്ധിയുടെ ഉം പ്രിയനകളുടെയും നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധിസംഘം പെൺകുട്ടിയുടെ കുടുംബത്ത സന്ദർശിച്ചതിന് പിന്നാലെയാണിത്. തീരുമാനം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെ അറിയിച്ചത്.

രാത്രി ഏഴരയോടെയാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം ഹാത്രസിലെ ഗ്രാമത്തിലെത്തിയത്. അധീർ രഞ്ജൻ ചൗധരി, കെ.സി.വേണുഗോപാൽ, മുകുൾ വാസ്നിക്ക് എന്നിവരും ഒപ്പമുണ്ടായിരുന്നു. മുക്കാൽ മണിക്കൂറോളം രാഹുലും പ്രിയങ്കയും കുടുംബത്തിന്റെ ദുഖവും പരാതിയും കേട്ടു. മകളുടെ ഓർമകളിൽ വിങ്ങിപ്പൊട്ടിയ അമ്മയെ പ്രിയങ്ക പലവട്ടം ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന്റെ ശബ്ദം ഇല്ലാതാക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

തിടുക്കപ്പെട്ടുള്ള സംസ്കാരം ഉൾപ്പെടെ കുടുംബം ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾക്ക് യോഗി സർക്കാർ മറുപടി പറയണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. നിലവിൽ അന്വേഷണം നടത്തുന്ന എസ്.ഐ ടി. ഉദ്യോഗസ്ഥർ ഹാത്രസിലെ ഗ്രാമത്തിലെത്തി പെൺകുട്ടിയുടെ പിതാവിന്റെ മൊഴി രേഖപ്പെടുത്തി.

You might also like

-