സര്‍ക്കാര്‍ നിര്‍ദ്ദേശം തിര. കമ്മീഷന്‍ പരിഗണിക്കുന്നു തദ്ദേശ ,ഉപതെരഞ്ഞെടുപ്പ് മാറ്റിമച്ചേക്കും

കോവിഡ് സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ 18നു രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്

0

തിരുവനന്തപുരം :ഉപതിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നു. നവംബര്‍ 11ന് ശേഷം ഭരണം ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയേക്കും. ഭരണസമിതികളുടെ കാലാവധി നീട്ടുന്നത് ഭരണഘടനാപരമല്ല. ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ട‌േക്കാമെന്നും വിലയിരുത്തല്‍. കോവിഡ് സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ 18നു രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്.

വസ്തുതകൾ സമഗ്രമായി പരിശോധിച്ച ശേഷമേ തദ്ദേശ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പ് എന്നു നടത്തണമെന്നു തീരുമാനിക്കൂ എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് 6 മാസം നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് കമ്മിഷൻ വിശദീകരണം സമർപ്പിച്ചത്.എല്ലാ പഞ്ചായത്തുകളുടെയും മട്ടന്നൂർ ഒഴികെയുള്ള മുനിസിപ്പാലിറ്റികളുടെയും കോർപറേഷനുകളുടെയും കാലാവധി നവംബർ 11ന് പൂർത്തിയാകും. ഇതിനു മുൻപു തിരഞ്ഞെടുപ്പ് നടത്തണം. തിരഞ്ഞെടുപ്പിനുള്ള നടപടി ആരംഭിച്ചില്ലെങ്കിലും തയാറെടുപ്പു പൂർണതോതിൽ നടത്തുന്നുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹെൽത്ത് സർവീസ് ഡയറക്ടർ, രാഷ്ട്രീയ പാർട്ടികൾ, കലക്ടർമാർ തുടങ്ങിയവരുമായി ചർച്ച നടത്തി. ബന്ധപ്പെട്ടവരുടെ പക്കൽ നിന്നു ലഭിക്കുന്ന വസ്തുതകളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ സമഗ്രമായ പരിശോധനയ്ക്കു ശേഷം തിരഞ്ഞെടുപ്പ് എന്ന്, എങ്ങനെ നടത്താമെന്നു തീരുമാനിക്കുമെന്ന് കമ്മിഷൻ കോടതിയെ അറിയിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് റാഫിയാണ് ഹർജി നൽകിയത്. ഹർജി അകാലത്തിലുള്ളതാണെന്നും സമാന വിഷയത്തിൽ മറ്റൊരു ഹർജി ഹൈക്കോടതി കഴിഞ്ഞ മാസം 13ന് തള്ളിയതാണെന്നും കമ്മിഷൻ അറിയിച്ചു.

You might also like

-