സാക്ഷി പട്ടിക ചില്ലുകൂടാരം പൊളിയുന്നു ദിലീപിന്റെ  ജാമ്യം  റദ്ദുചെയ്യണം 

തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് അവകാശപ്പെട്ടു  പ്രോസിക്യൂഷന്‍  കോടതി മുന്പാകെ  ഹാജരാക്കിയ  സാക്ഷി കൂറുമാറിയെന്നാരോപിച്ചാണ്  ദീലീപിന്റെ ജാമ്യം  റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടു 

0

കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിെല പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ വഴി ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയത്.

തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് അവകാശപ്പെട്ടു  പ്രോസിക്യൂഷന്‍  കോടതി മുന്പാകെ  ഹാജരാക്കിയ  സാക്ഷി കൂറുമാറിയെന്നാരോപിച്ചാണ്  ദീലീപിന്റെ ജാമ്യം  റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടു  കോടതിയിൽ അപേക്ഷ സമർപ്പിച്ചത് .തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായും   ജീവനക്കാരനായ സാക്ഷി പറഞ്ഞതയായിരുന്നു പോലീസ് കോടതിയിൽ നൽകിയാണ്. മൊഴിപകർപ്പിലുള്ളത് . കോടതിയിലെ  ക്രോസ്സ് വിസ്താരത്തിനിടെ  സാക്ഷി കുറുമാറിതായും സാക്ഷിയെ  പ്രതിഭാഗം സ്വാധിനിച്ചതിനെത്തുടർന്നാണെന്നാണ്  മൊഴി മാറ്റമെന്നാണ്   പ്രോസിക്യൂഷന്റെ പരാതി .പ്രോസിക്യൂഷന്  മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നുമാണ് പ്രോസിക്യൂഷന്‍റെ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു .കേസിന്റെ വിചാരണ വേളയിൽ  പ്രധാന സാക്ഷികളിൽ പലരും  കുറുമാറിയതായി പ്രഖ്യപിക്കണമെന്നു പ്രോസിക്യൂഷന്‍  മുൻപ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു .അതേസമയം  കേസിൽ പോലീസ് സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയ ആളുകൾ പറയാത്ത കാര്യങ്ങൾ  പറഞ്ഞതായി പോലീസ് മൊഴിയിൽ എഴുതി ചേർത്തയായി  ആരോപണമുയർന്നിട്ടുണ്ട് . ഇതാണ് കോടതിയിൽ കോടതിയിൽ പ്രോസിക്യുഷന്  അലട്ടുന്ന പ്രധാനപ്രശ്‌നം

2017 ഫെബ്രുവരി 18 നാണ് നടി ആക്രമിക്കപ്പെടുന്നത്. കേസില്‍ 2017 ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ ഇതുവരെ അന്‍പത് സാക്ഷികളെ വിസ്തരിച്ചു.അതേസമയം  നടന്‍  മുകേഷിനെ ഇന്ന് വിസ്തരിച്ചേക്കും. ഭാമ, സിദ്ധിഖ് തുടങ്ങിയവരെ അടുത്തയാഴ്ച വിസ്തരിക്കുമെന്നാണ് സൂചന. സിനിമ മേഖലയില്‍ നിന്നുള്ള പ്രമുഖരടക്കം 45 പേരുടെ സാക്ഷി വിസ്താരമാണ് നിലവില്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.

You might also like

-