ബിപിന്‍ റാവത്ത് പ്രതിരോധം സംബന്ധിച്ചുള്ള പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരായി.
സമിതിക്കു മുന്പാകെ ഹാജരായ ബിപിന്‍ റാവത്തിനോട് അംഗങ്ങള്‍ ലഡാക്ക് സംഘര്‍ഷം സംബന്ധിച്ച കാര്യങ്ങളും സ്ഥിതിഗതികളും ചോദിച്ചറിഞ്ഞു.
ഡല്‍ഹി: ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈന സംഘര്‍ഷതിനിടെ സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത് പ്രതിരോധം സംബന്ധിച്ചുള്ള പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരായി. അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുള്ള സൈനികര്‍ക്ക് റേഷന്‍,യൂണിഫോം വിതരണ വസ്തുക്കളുടെ ഗുണനിലവാരം, നിരീക്ഷണം എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങളാണ് യോഗത്തിന്റെ ഔദ്യോഗിക അജണ്ട. സമിതിക്കു മുന്പാകെ ഹാജരായ ബിപിന്‍ റാവത്തിനോട് അംഗങ്ങള്‍ ലഡാക്ക് സംഘര്‍ഷം സംബന്ധിച്ച കാര്യങ്ങളും സ്ഥിതിഗതികളും ചോദിച്ചറിഞ്ഞു.ബി.ജെ.പി. നേതാവ് ജുവല്‍ ഓറമാണ് പ്രതിരോധത്തിനുള്ള പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷന്‍. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എന്‍.സി.പി. അധ്യക്ഷന്‍ ശരത് പവാര്‍ എന്നിവരും പങ്കെടുത്ത അംഗങ്ങളില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുക്കുന്നത്.
ലഡാക്കിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് സമിതി അംഗങ്ങള്‍ അവതരണം ആവശ്യപ്പെടുമെന്ന് ശരത് പവാര്‍ യോഗത്തിന് മുമ്പായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ മെയ് ആദ്യം മുതല്‍ തുടങ്ങിയ സംഘര്‍ഷം ഇപ്പോഴും രൂക്ഷമായ നിലയില്‍ നിലനില്‍ക്കുകയാണ്. 45 വര്‍ഷത്തിനിടെ ഇതാദ്യമായി യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ തിങ്കളാഴ്ച വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ബിപിന്‍ റാവത്തിനോട് ചോദിച്ചറിഞ്ഞു .