ബാലാഭാസ്കറിന്റെ കലാഭവന്‍ സോബി ഉൾപ്പെടെ നാലുപേരെ നുണ പരിശോധനക്ക് വിധേയമാക്കും ?
ബാലഭാസ്കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശന് തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്ജുന്, കലാഭവന്‍ സോബി എന്നിവര്‍ക്കാണ് നുണപരിശോധന നടത്തുന്നത്
തിരുവനന്തപുരം: ബാലാഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നുണ പരിശോധന നടത്താന്‍ സിബിഐ കോടതിയില്‍ അപേക്ഷ നല്കി. ബാലഭാസ്കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശന് തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്ജുന്, കലാഭവന്‍ സോബി എന്നിവര്‍ക്കാണ് നുണപരിശോധന നടത്തുന്നത്.
സെപ്തംബര്‍ 14 ന് ഇവരെ കോടതിയില്‍ വിളിപ്പിച്ച് നുണപരിശോധനയ്ക്ക് തയ്യാറാണോയെന്ന് ചോദിച്ചറിയും. നുണപരിശോധനയ്ക്ക് തയ്യാറാകുന്നവര്‍ക്ക് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരത്ത് വെച്ചോ കൊച്ചിയില്‍ വെച്ചോ നുണ പരിശോധന നടത്താനാണ് സിബിഐ തീരുമാനിച്ചിരിക്കുന്നത്.2018 സെപ്തംബര്‍ 25 ന് പുലര്‍ച്ചെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ ബാലഭാസ്കറും മകളും മരണപ്പെടുകയും ഭാര്യ ലക്ഷ്മിയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.