യു പി പോലീസിന്റെ വിളക്കുകൾ മറികടന്നു രാഹുലും പ്രിയങ്കയും ഹത്‌റാസിലേക്ക് ആദിത്യനാഥ് രാജിവയ്ക്കണമെന്ന് സിപിഐഎം
ധാര്‍മികത ഉണ്ടെങ്കില്‍ യുപി മുഖ്യമന്ത്രി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
ഡൽഹി :കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹത്‌റാസിലേക്ക് യാത്ര തിരിച്ചു. സംഘത്തിൽ കോൺഗ്രസ് എംപിമാരും ഉണ്ട്. ഡൽഹി- ഉത്തർ പ്രദേശ് അതിർത്തിയിൽ വൻ പൊലീസ് സന്നാഹമാണ് ഇരുവരെയും കാത്തിരിക്കുന്നത്. അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. കൂടാതെ നിരവധി കമ്പനി പൊലീസുമുണ്ട്.രാഹുലിന്റെ വാഹനം ഓടിക്കുന്നത് പ്രിയങ്കയാണ്.
ഇത് രണ്ടാം തവണയാണ് ഇരുവരും ഹത്‌റാസിലേക്ക് പോകാൻ ശ്രമിക്കുന്നത്. ശശി തരൂരടക്കം ഉള്ള നേതാക്കൾ ഒപ്പമുണ്ട്. രണ്ട് ദിവസം മുൻപ് ഹത്‌റാസ് സന്ദർശിക്കാനുള്ള ഇരുവരുടെയും ശ്രമത്തെ പൊലീസ് തടഞ്ഞിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്താണ് നീക്കിയത്.
അതേസമയം ധാര്‍മികത ഉണ്ടെങ്കില്‍ യുപി മുഖ്യമന്ത്രി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജി വയ്ക്കുന്നിലെങ്കില്‍ അദ്ദേഹത്തെ മാറ്റാന്‍ തയ്യാറാകണം. യുപിയിലേത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സര്‍ക്കാരെന്നും വിമര്‍ശനം. സിബിഐ അന്വേഷണം വന്നാല്‍ അത് പോലീസ് നടപടിയെ ന്യായീകരിക്കലായി മാറുമെന്നും യെച്ചൂരി പറഞ്ഞു.