സഹപാഠിയേയും മാതാവിനേയും വെടിവെച്ചു മാതാവ് കൊല്ലപ്പെട്ടു. കേസ്സില്‍ പതിനാലുക്കാരനു ജീവപര്യന്തം തടവ് .
പ്രായത്തിന്റെ അറിവില്ലായ്മയാണ് പ്രതിയെ വെടിവെക്കാന്‍ പ്രേരിപ്പിച്ചതെന്നും, ശിക്ഷ ഇളവ് നല്‍കണമെന്നും പ്രതിഭാഗം അറ്റോര്‍ണി വാദിച്ചുവെങ്കിലും ഏറ്റവും ഉയര്‍ന്ന ശിക്ഷ നല്‍കുന്നുവെന്നാണ് കോടതി പറഞ്ഞത്.
ഒക്കലഹോമ: സഹപാഠിയും, സുഹൃത്തുമായിരുന്ന ക്രിസ്റ്റിന്‍ തോമസിന്റെ ഭവനത്തില്‍ അതിക്രമിച്ചു കയറി മോഷണ ശ്രമത്തിനിടയില്‍ ക്രിസ്റ്റിനേയും, മാതാവിനേയും വെടിവെച്ച് വെടിവെച്ചു, മാതാവ് ടോമി തോമസ് കൊല്ലപ്പെടുകയും ക്രിസ്റ്റിന് ഗുരുതരമായി പരിക്കേല്പ്പിക്കുകയും ചെയ്ത കേസ്സില്‍ ബ്ലെയ്‌സ് ടിഗുവിനെ(14) ജീവപര്യന്തം ശിക്ഷ നല്‍കുന്നതിന് കോടതി വിധിച്ചു.
2017 ജുണ്‍ 20നായിരുന്നു സംഭവം. വെടിവെപ്പിനു ശേഷം ബ്ലെയ്‌സ് തന്റെ സുഹൃത്തിന് അയച്ച ടെക്സ്റ്റ് സന്ദേശത്തില്‍ ക്രിസ്റ്റിയെ വെടിവെച്ചു കൊലപ്പെടുത്തിയതായി അറിയിച്ചിരുന്നു.
എന്നാല്‍ ക്രിസ്റ്റി പരുക്കുകകളോടെ രക്ഷപ്പെട്ടു. മാതാവ് വെടിയേറ്റു മരിക്കുകയും ചെയ്തു.
നവംബര്‍ 29 വ്യാഴാഴ്ചയായിരുന്നു വാഷിടണ്‍ കൗണ്ടി കോര്‍ട്ട് വിധി പ്രഖ്യാപിച്ചത്.
പ്രായത്തിന്റെ അറിവില്ലായ്മയാണ് പ്രതിയെ വെടിവെക്കാന്‍ പ്രേരിപ്പിച്ചതെന്നും, ശിക്ഷ ഇളവ് നല്‍കണമെന്നും പ്രതിഭാഗം അറ്റോര്‍ണി വാദിച്ചുവെങ്കിലും ഏറ്റവും ഉയര്‍ന്ന ശിക്ഷ നല്‍കുന്നുവെന്നാണ് കോടതി പറഞ്ഞത്.
കോടതി വിധിക്കുശേഷം യാതൊരു ഭാവഭേദവും പ്രകടിപ്പിക്കാതിരുന്ന ബ്ലേയ്‌സിനെ ജുവനയ്ല്‍ അഫയേഴ്‌സ് ഓഫീസിലാണ് തല്‍ക്കാലം താമസിപ്പിച്ചിരിക്കുന്നത്.