മഹാരാഷ്ട്രയില്‍ രാസവസ്തു നിര്‍മ്മാണശാലയില്‍ സ്ഫോടനം; 10 മരണം
നൂറോളം തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
മഹാരാഷ്ട്രയില്‍ രാസവസ്തു നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നൂറോളം തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
മഹാരാഷ്ട്രയിലെ ധൂലെ ജില്ലയില്‍ ശനിയാഴ്ച രാവിലെ 9.45 ഓടെയാണ് സ്ഫോടനമുണ്ടായത്. തീ അണക്കുന്നതിനായി അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ്, ദുരന്തനിവാരണ, അഗ്നിശമന സേനയുടെ വിവിധ സംഘങ്ങൾ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. അപകടത്തിൽപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒന്നിലധികം സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക നിഗമനം.