സരിത എസ് നായരുടെ രക്ത സാമ്പിളുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു

തന്നെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭമുണ്ടാക്കുകയായിരുന്നു വിനുകുമാറുള്‍പ്പെടെ ഉളളവരുടെ ഉദ്ദേശമെന്നും ഇതിനായി ഗൂഢാലോചന നടത്തിയിരുന്നതായും പരാതിയില്‍ സരിത ഉന്നയിക്കുന്നു.

0

തിരുവന്തപുരം| ഭക്ഷണത്തില്‍ രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ സരിത എസ് നായരുടെ രക്ത സാമ്പിളുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. പരിശോധനയ്ക്ക് കേരളത്തില്‍ സൗകര്യമില്ലാത്തതിനാല്‍ ഡല്‍ഹിയില്‍ അയച്ചാണ് സാംപിളുകള്‍ പരിശോധിക്കുക. മുന്‍ ഡ്രൈവര്‍ വിനു കുമാറിനെതിരെയാണ് സരിതയുടെ ആരോപണം.നിലവില്‍ സരിത ശാരീരിക അവശതയെ തുടര്‍ന്ന് ചികിത്സയിലാണ്. തന്നെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭമുണ്ടാക്കുകയായിരുന്നു വിനുകുമാറുള്‍പ്പെടെ ഉളളവരുടെ ഉദ്ദേശമെന്നും ഇതിനായി ഗൂഢാലോചന നടത്തിയിരുന്നതായും പരാതിയില്‍ സരിത ഉന്നയിക്കുന്നു.
‘”ആരാണ് ഭക്ഷണത്തില്‍ രാസവസ്തു കലര്‍ത്തിയതെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാലാണ് പരാതി നല്‍കാതിരുന്നത്. എന്നാല്‍ 2022 ജനുവരിയില്‍ നടത്തിയ ഒരു യാത്രയില്‍ കരമനയിലെ ഒരു ജൂസ് കടയില്‍ വച്ച് വിനുകുമാര്‍ രാസവസ്തു കലര്‍ത്തിയെന്ന് മനസ്സിലായി”-സരിത പറഞ്ഞു
കൊലപാതകശ്രമം, വഞ്ചന, ഗൂഢാലോചന, സംഘടിതമായ ഗൂഢാലോചന എന്നീ വകുപ്പുകളാണ് കേസില്‍ പൊലീസ് ചുമത്തിയരിക്കുന്നത്.
2018 മുതല്‍ കൊലപാതകശ്രമം ആരംഭിച്ചതായി സരിത ആരോപിക്കുന്നു. രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സക്കെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്നും സരിത പറഞ്ഞു.

You might also like

-