മാന്ത്രികന്റെ നിർദ്ദേശം ; മാതാപിതാക്കൾ ആറു വയസുകാരിയെ കൊന്നു

ആറു വയസുള്ള പെൺകുഞ്ഞിന്‍റെ മൃതദേഹം വീടിനുള്ളിൽ അടക്കം ചെയ്യുകയാണെങ്കിൽ അടുത്ത കുട്ടി പൂർണ ആരോഗ്യവാനായി പിറക്കുമെന്നായിരുന്നു തന്ത്രിയുടെ നിർദ്ദേശം.

0

ഡൽഹി: പിറക്കാനിരിക്കുന്ന കുഞ്ഞ് ആരോഗ്യമുള്ളതാകാൻ മാതാപിതാക്കൾ ആറുവയസുകാരിയെ കൊന്നു. തന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ആറു വയസുകാരിയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടിയത്. ഉത്തർപ്രദേശിലെ മൊറാദാബാദിലെ ചൌദർപുർ ഗ്രാമത്തിലാണ് സംഭവം. അടുത്ത കുഞ്ഞ് പൂർണ ആരോഗ്യത്തോടെ പിറക്കുന്നതിനു വേണ്ടിയാണ് ആദ്യകുഞ്ഞിനെ കൊന്നത്.

ആറു വയസുള്ള പെൺകുഞ്ഞിന്‍റെ മൃതദേഹം വീടിനുള്ളിൽ അടക്കം ചെയ്യുകയാണെങ്കിൽ അടുത്ത കുട്ടി പൂർണ ആരോഗ്യവാനായി പിറക്കുമെന്നായിരുന്നു തന്ത്രിയുടെ നിർദ്ദേശം. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികൾക്ക് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. മകളെ ശ്വാസം മുട്ടിച്ച് കൊന്നതിനും വീടിനുള്ളിൽ അടക്കം ചെയ്തതും ഉൾപ്പെടുത്തിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂൺ നാലിനായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ആറു വയസുള്ള താരയ്ക്ക് പോഷകാഹാരക്കുറവും ഗ്രഹണയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

സമീപവാസികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്. അതേസമയം, നിരവധി മരുന്നുകൾ താരയ്ക്ക് നൽകിയെങ്കിലും ഒരോ ദിവസം കഴിയുതോറും താര കൂടുതൽ അവശതയായി വരികയായിരുന്നു എന്ന് കുട്ടിയുടെ മുത്തശ്ശി പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കുട്ടിക്ക് പോഷകാഹാരക്കുറവ് ഉണ്ടായിരുന്നതായി വെളിപ്പെട്ടിരുന്നു. ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. താരയുടെ മാതാപിതാക്കളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

You might also like

-