ബി ജെ പി എം എല്‍ എയുടെ പരസ്യ വെല്ലുവിളി. പശുവിനെ രാഷ്ട്രമാതാവായി പരിഗണിക്കുന്നത് വരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തുടരും

സംസ്ഥാനങ്ങളിലും പശു സംരക്ഷണത്തിന് പ്രത്യേക മന്ത്രാലയം തുടങ്ങണം നിയമം കര്‍ക്കശമാക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു

0

 ഹൈദ്രബാദ് :പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ചുള്ള ബി ജെ പി നേതാക്കളുടെ പ്രസ്താവനകളും തുടർന്നു കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ, പശുവിനെ ഇന്ത്യയുടെ രാഷ്ട്രമാതാവി പരിഗണിക്കുന്നത് വരെ ഈ ആക്രമങ്ങള്‍ തുടരുമെന്ന പരസ്യഭീഷണിയുമായി ബി ജെ പി എം എല്‍ എ ടി രാജസിങ് ലോധ്.

പശുക്കള്‍ക്ക് രാഷ്ട്രമാതാ പദവി കിട്ടുന്നത് വരെ ഗോരക്ഷയ്ക്കായുള്ള യുദ്ധം അവസാനിക്കില്ലെന്നും രാജസിങ് പറഞ്ഞു. തെലങ്കാനയിലെ ബി ജെ പി എം എല്‍ എയാണ് രാജസിങ് ലോധ്. സംസ്ഥാനങ്ങളിലും പശു സംരക്ഷണത്തിന് പ്രത്യേക മന്ത്രാലയം തുടങ്ങണം നിയമം കര്‍ക്കശമാക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു.

പശുക്കള്ളന്‍മാര്‍ കൊല്ലപ്പെടുബോൾ മാത്രമാണ് മാധ്യമങ്ങള്‍ ഇടപെടുന്നത്. പശുക്കടത്തുകാര്‍ ഗോരക്ഷകരെ കൊല്ലുമ്പോൾ അവഗണിക്കുകയാണെന്നും എം എല്‍എ ആരോപിച്ചു. വീഡിയോ സന്ദേശത്തിലാണ് എം എല്‍ എയുടെ പരസ്യ വെല്ലുവിളി.

You might also like

-