വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി കുറ്റ്യാടിയില്‍ ബിജെപി മാര്‍ച്ച്
പൗരത്വ ഭേദഗതി അനുകൂല റാലിയില്‍ നിയമത്തെ എതിര്‍ക്കുന്നവരെ വെല്ലുവിളിച്ചും പ്രകോപിപ്പിച്ചും ബിജെപി. കുറ്റ്യാടിയില്‍ പാര്‍ട്ടി നടത്തിയ റാലിയിലാണ് വെല്ലുവിളിയും പ്രകോപനവും നിറഞ്ഞ മുദ്രാവാക്യങ്ങള്‍ പ്രവര്‍ത്തകര്‍ മുഴക്കിയത്. ഗുജറാത്ത് ഓര്‍മയില്ലേ എന്നായിരുന്നു മുദ്രാവാക്യങ്ങളില്‍ ഒന്ന്. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും കോണ്‍ഗ്രസിനെയുമെല്ലാം കണക്കറ്റ് ചീത്തപറഞ്ഞുള്ള മുദ്രാവാക്യങ്ങളും റാലിയിലാകെ മുഴങ്ങി.ബിജെപി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയാണ് “രാഷ്ട്രീയ റാലി’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.