ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു,മുരളീധര പക്ഷത്തെ വെട്ടിനിരത്തി ,ഷോൺ ജോർജ്, മുൻ ഡിജിപി ആർ ശ്രീലേഖ എന്നിവർ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക്

ഒരു വിഭാഗം നേതാക്കളുടെ നിലപാടിൽ തനിക്കുള്ള കടുത്ത അതൃപ്തി ദേശീയ നേതൃത്വത്തെ രാജീവ് ധരിപ്പിച്ചിരുന്നു. തദ്ദേശ , നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ പൂര്‍ണ്ണ സഹകരണം പാര്‍ട്ടിയില്‍ കിട്ടുന്നില്ലെന്ന പരാതി അറിയിച്ചു. പിന്നാലാണ് മുരളി പക്ഷത്തെ വെട്ടി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം| ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാലുപേരാണ് ജനറൽ സെക്രട്ടറിമാർ. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും. ജനറൽ സെക്രട്ടറിമാരിൽ വി മുരളീധരൻ പക്ഷത്ത് നിന്നും ആരുമില്ലെന്നത് ശ്രദ്ധേയമാണ്. ഷോൺ ജോർജ്, മുൻ ഡിജിപി ആർ ശ്രീലേഖ, ഡോ.കെ എസ് രാധാകൃഷ്ണ‌ൻ, സി സദാനന്ദൻ, അഡ്വ. പി സുധീർ, സി കൃഷ്‌ണകുമാർ, അഡ്വ. ബി ഗോപാലകൃഷ്‌ണൻ, ഡോ.അബ്ദുൾ സലാം, കെ. സോമൻ, അഡ്വ.കെ കെ അനീഷ്കുമാർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ. ഇ കൃഷ്ണദാസാണ് ട്രഷറർ
സംസ്ഥാന അധ്യക്ഷന്റെ ശൈലിക്ക് എതിരെ കോര്‍ കമ്മിറ്റി യോഗത്തിൽ വി മുരളീധരൻ പക്ഷം വലിയ വിമർശനം ഉയർന്നതിന് പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ ദില്ലിയിലെത്തിയിരുന്നു. ഒരു വിഭാഗം നേതാക്കളുടെ നിലപാടിൽ തനിക്കുള്ള കടുത്ത അതൃപ്തി ദേശീയ നേതൃത്വത്തെ രാജീവ് ധരിപ്പിച്ചിരുന്നു. തദ്ദേശ , നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ പൂര്‍ണ്ണ സഹകരണം പാര്‍ട്ടിയില്‍ കിട്ടുന്നില്ലെന്ന പരാതി അറിയിച്ചു. പിന്നാലാണ് മുരളി പക്ഷത്തെ വെട്ടി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

സെക്രട്ടറിമാർ
അശോകൻ കുളനട (പത്തനംതിട്ട)
കെ രഞ്ജിത്ത് (കണ്ണൂർ)
രേണു സുരേഷ് (എറണാകുളം)
വി വി രാജേഷ് (തിരുവനന്തപുരം)
പന്തളം പ്രതാപൻ (ആലപ്പുഴ)
ജിജി ജോസഫ് (എറണാകുളം)
എം വി ഗോപകുമാർ (ആലപ്പുഴ)
പൂന്തുറ ശ്രീകുമാർ (തിരുവനന്തപുരം)
പി ശ്യാംരാജ് (ഇടുക്കി)
എം പി അഞ്ജന രഞ്ജിത്ത് (തിരുവനന്തപുരം)
ഓഫീസ് സെക്രട്ടറി
ജയരാജ് കൈമൾ (തിരുവനന്തപുരം)

സോഷ്യൽ മീഡിയ കൺവീനർ
അഭിജിത്ത് ആർ നായർ (ഇടുക്കി)

മുഖ്യ വക്താവ്
ടി പി ജയചന്ദ്രൻ (കോഴിക്കോട്)

മീഡിയ കൺവീനർ
സന്ദീപ് സോമനാഥ് (കോട്ടയം)

സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ
അഡ്വ.വി കെ സജീവൻ (കോഴിക്കോട്)

You might also like

-