ബിശ്വനാഥ് സിന്‍ഹ അവധി റദ്ദാക്കി സര്‍വീസില്‍ തിരികെ പ്രവേശിച്ചു
ജൂനിയറായ വനിതാ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അശ്ലീല സന്ദേശം അയച്ചതിനെ തുടര്‍ന്നാണ് സിന്‍ഹയെ മാറ്റിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു
തിരുവനന്തപുരം :പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അപ്രധാന വകുപ്പിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് അവധിയില്‍ പോയ ബിശ്വനാഥ് സിന്‍ഹ അവധി റദ്ദാക്കി. മൂന്നു മാസത്തെ അവധിക്കായിരുന്നു അപേക്ഷ നല്‍കിയിരുന്നത്. അവധി റദ്ദാക്കി ഇന്നലെ അദ്ദേഹം സര്‍വീസില്‍ തിരികെ പ്രവേശിച്ചു.പ്രിന്റിംഗ് ആന്റ് സ്റ്റേഷനറി വകുപ്പിലാണ് സിന്‍ഹയ്ക്ക് നിയമനം. ജൂനിയറായ വനിതാ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അശ്ലീല സന്ദേശം അയച്ചതിനെ തുടര്‍ന്നാണ് സിന്‍ഹയെ മാറ്റിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു