പാകിസ്ഥാന് വിവരങ്ങൾ ചോർത്തിനൽകിയ ഏഴു ഇന്ത്യൻ നാവികരെ എൻഐഎ അറസ്റ്റ് ചെയ്തു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ വിജയവാഡയിലെ എൻഐഎ കോടതിയിൽ ഹാജരാക്കി

0

അമരാവതി: ഇന്ത്യയുടെ ആഭ്യന്തിര രഹസ്യങ്ങൾ പാകിസ്ഥാന് ചോർത്തിനൽകിയ ഏഴ് നാവികസേന ഉദ്യോഗസ്ഥരെ എൻഐഎ അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പം ഒരു ഇടനിലക്കാരൻ കൂടി അറസ്റ്റിലായി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ വിജയവാഡയിലെ എൻഐഎ കോടതിയിൽ ഹാജരാക്കി. ഇവരെ ജനുവരി മൂന്ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.കേന്ദ്ര-സംസ്ഥാന ഇന്‍റലിജൻസ് ഏജൻസികൾ നേവൽ ഇന്‍റലിജൻസുമായി ചേർന്ന് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ചാരവൃത്തി നീക്കം തടഞ്ഞത്. ഇതിന് പിന്നിൽ പ്രവർത്തിച്ച നാവികസേന ഉദ്യോഗസ്ഥരെ അന്വേഷണത്തിൽ തിരിച്ചറിയുകയും ചെയ്തു. ഓപ്പറേഷൻ ഡോൾഫിൻസ് നോസ് എന്ന പേരിലായിരുന്നു അന്വേഷണം

സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, കൂടുതൽ പേരെ ചോദ്യം ചെയ്തുവരികയാണെന്നും ആന്ധ്രാ പൊലീസ് പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം എൻഐഎ ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ പേർ ഉടൻ അറസ്റ്റിലാകുമെന്നാണ് എൻഐഎ പറയുന്നത്. നിർണായക വിവരങ്ങൾ പാകിസ്ഥാന് ചോർത്തിനൽകിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്

You might also like

-