പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മംഗളുരുവിൽ പ്രക്ഷോപം ബിനോയ് വിശ്വം എം പി പൊലീസ് കസ്റ്റഡിയിൽ

മോഡി സർക്കാരിൻറെ ജനവിരുദ്ധ പരമായ പൗരത്വ ബില്ലിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി പാർട്ടി നടത്തിയ സമരത്തിൽ പങ്കെടുത്തതിന്റെ തുടര്ന്നാണ് പോലീസ് കസ്റ്റഡി

0

മംഗളൂരുവിൽ കനത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. മലയാളി യാത്രക്കാർക്ക് അങ്ങോട്ടേക്ക് പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. കേരള-മംഗളൂരു ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതിനാൽ മലയാളി വിദ്യാർഥികളടക്കം മംഗളൂരുവിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്.ക്രിസ്തുമസ്സ് അവധിക്ക് നാട്ടിലെത്തേണ്ട നിരവധി വിദ്യാർത്ഥികളുടെ യാത്ര തടസ്സ പെട്ടതായി റിപ്പോർട്ടുണ്ട്

മംഗളുരു: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മംഗളുരുവിൽ സിപിഐയുടെ നേതൃത്വത്തിൽ പ്രതിഷേധം പ്രകടനം നടത്തുന്നതിനിടെ ബിനോയ് വിശ്വം എംപിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമാധാനപരമായി പ്രതിഷേധം നടത്തുന്നതിനിടെയാണ് പൊലീസിന്റെ നടപടി.മോഡി സർക്കാരിൻറെ ജനവിരുദ്ധ പരമായ പൗരത്വ ബില്ലിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി പാർട്ടി നടത്തിയ സമരത്തിൽ പങ്കെടുത്തതിന്റെ തുടര്ന്നാണ് പോലീസ് കസ്റ്റഡി  മംഗലാപുരത്ത് കർഫ്യൂവും 144 ഭേദിച്ചാണ് അറസ്റ്റ് കൈവരിച്ചിരിക്കുന്നത്. ബിനോയ് വിശ്വം എംപി ഉൾപ്പെടെ 8 പേരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

നഗരപാലിക ഓഫീസിനു മുമ്പിൽ കൂടിയ സമരക്കാർ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധമറിയിച്ചു. പൗരത്വ ബില്ല് പിൻവലിക്കണമെന്നും അത് ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ബിനോയ് വിശ്വം എംപി പറഞ്ഞു. പിന്നീട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു മാംഗ്ലൂർ ബറാക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാരിന്റെനയത്തിനെതിരെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇന്ത്യയിലുടനീളം പ്രക്ഷോഭത്തിനിറങ്ങുമെന്ന് ദേശീയ സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ അറിയിച്ചിരുന്നു

You might also like

-