70ൽ 19 ലേക്ക് കൂപ്പുകുത്തി ബിഹാറില്‍ കോണ്‍ഗ്രസ് ; 29ൽ 16 സീറ്റുമായി കരുത്ത് കാട്ടി ഇടതുപക്ഷം
മഹാസഖ്യത്തിന് കീഴിൽ മത്സരിച്ച 29ൽ 16സീറ്റിലും ഇടതുപാർട്ടികൾ വിജയിച്ചു.
പട്ന :കോൺഗ്രസ്സിന്റെ ദേശീയതലത്തിൽ ഉണ്ടായ തകർച്ചയിലേക്ക് വിരൽ ചുടുന്നതാണ് ബിഹാറിലെ തെരെഞ്ഞെടുപ്പ് ഫലം അതോടൊപ്പം ഇടതുപക്ഷത്തിന്‍റെ തിരിച്ചുവരവും ഇന്ത്യൻ രാഷ്ട്രീയ ചർച്ചചെയ്യപെടുകയാണ് . മഹാസഖ്യത്തിന് കീഴിൽ മത്സരിച്ച 29ൽ 16സീറ്റിലും ഇടതുപാർട്ടികൾ വിജയിച്ചു. മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന കോൺഗ്രസ് മൽസരിച്ച 70ൽ 19 ഇടത്ത് ഒതുങ്ങിയപ്പോഴാണ് ഇടതുപക്ഷത്തിന്‍റെ കുതിപ്പ്.
കെ.എം.ഷാജി എം.എൽ.എയെ എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും
ബിഹാർ നിയമസഭയിലേക്ക് ഇടതുപക്ഷത്തിന്‍റെ 15ല്‍ കൂടുതല്‍ എം.എല്‍എമാർ എത്തുന്നത് രണ്ടര ദശകത്തിന് ശേഷമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലെനിൻ ഗ്രാഡ് എന്നറിയപ്പെട്ടിരുന്ന ബെഗുസരായിയിൽ മത്സരിച്ച 4 സീറ്റും പിടിച്ചു. 2015ൽ മൂന്നു സീറ്റില്‍ ഒതുങ്ങിയ സിപിഎംഎല്‍ ഇത്തവണ 19 ൽ 12 സീറ്റിലും വിജയിച്ചു. സി.പി.എം നാലിൽ 2ഉം സി.പി.ഐ ആറിൽ 2ഉം സീറ്റ് നേടി.മാഞ്ചിയിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ഡോ. സത്യേന്ദ്ര യാദവ് സ്വതന്ത്രൻ റാണാപ്രതാപ് സിംഗിനെ തോല്‍പ്പിച്ചത് 25000ത്തിലേറെ വോട്ടിന്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം അജയ് കുമാർ ബിഭൂതിപ്പൂരില്‍ വിജയിച്ചു. സി.പി.ഐ സ്ഥാനാർത്ഥികളായ രാംരത്തൻ തേഗ്രയും സൂര്യകാന്ത് പസ്വാന് ബക്കറിയും പിടിച്ചു. കോൺഗ്രസ് മത്സരിച്ച 70ൽ 20തില്‍ ഒതുങ്ങിയപ്പോഴാണ് ഇടതുപക്ഷത്തിന്‍റെ മുന്നേറ്റം.
2015ല്‍ 41ല്‍ 27 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇത്തവണ അമ്പേ പരാജയപ്പെട്ടു. ആർ.ജെ.ഡി നയിച്ച മഹാസഖ്യത്തിൽ നിന്ന് തർക്കിച്ച് 70 സീറ്റ് വാങ്ങാൻ കാണിച്ച മിടുക്ക് കോൺഗ്രസിന് പിന്നീടുണ്ടായില്ല. എ.ഐ.സി.സി വക്താവ് രൺദീപ് സുർജെവാല ഡൽഹിയിൽ നിന്നെത്തിയായിരുന്നു പാർട്ടി നീക്കങ്ങള്‍ക്ക് നേതൃത്വം നല്കിയത്. രാഹുൽ ഗാന്ധി ഏതാനും റാലിക്കെത്തിയതല്ലാതെ മറ്റൊരു നീക്കവും ഉണ്ടായില്ല.അതേസമയം ബിഹാര്‍ തെരഞ്ഞെടുപ്പിൽ വിജയിച്ച എം എൽ എ മാരെ ജാര്‍ഖണ്ഡിലേക്ക് മാറ്റാന്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട് . കോണ്‍ഗ്രസ് കേന്ദ്രങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വിജയിച്ച എം എൽ എ മാർ കൂറുമാറി ബി ജെ പി കൊപ്പം ചേരാനുള്ള സാധ്യത കണക്കാക്കിയാണ് കോൺഗ്രസ് നീക്കം