125 സീറ്റ് നേടി ബിഹാർ നിയമസഭായിൽ ഭരണം നിലനിർത്തി എൻ ഡി എ,ബിജെപി തിരെഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആർ ജെ ഡി

70 സീറ്റുകളിൽ 19 ഇടത്ത് മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.

0

പട്‌ന: ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എന്‍ഡിഎ സഖ്യം നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. ഇരുപത് മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവില്‍ 243 അംഗ സഭയില്‍ 125 സീറ്റുകള്‍ നേടിയാണ് ജെഡിയു, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം ഭരണത്തുടര്‍ച്ച നേടിയത്. കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്‌ 122 സീറ്റുകളാണ്. ചൊവ്വാഴ്ച രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണൽ 20 മണിക്കൂറിന് ശേഷം ബുധനാഴ്ച രാവിലെ നാലുമണിയോടെയാണ് പൂർത്തിയായത്.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് ജയം. 125 സീറ്റ് നേടിയാണ് എൻഡിഎ ഭരണം നിലനിർത്തിയത്. ആർജെഡിയുടെ നേതൃത്തിലുള്ള മഹാസഖ്യം 110 സീറ്റ് നേടി. 76 സീറ്റ് നേടിയ ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപി 74 ഇടത്തും ജെഡിയു 43 സീറ്റുകളിലുമാണ് വിജയിച്ചത്. 16 ഇടത്ത് വിജയിച്ച ഇടതുപാർട്ടികളും നേട്ടമുണ്ടാക്കി. എന്നാൽ മത്സരിച്ച 70 സീറ്റുകളിൽ 19 ഇടത്ത് മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.

കനത്ത സുരക്ഷയില്‍ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 243 അസംബ്ലി സീറ്റുകളുള്ള ബിഹാറിൽ മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. നവംബർ 7-ലെ മൂന്നാം ഘട്ടത്തിനു ശേഷം പുറത്തുവിട്ട ബി.ജെ.പിക്കും ഭരണകക്ഷിയായ ജെ.ഡി(യു)വിനും എതിരെ രൂപീകരിച്ച മഹാസഖ്യത്തിന് നേതൃത്വം നൽകിയ ആർ.ജെ.ഡിയും ഇടതു പാർട്ടികളും ശക്തമായ മത്സരം കാഴ്ചവച്ചപ്പോൾ 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കോൺഗ്രസിന്റെ ഈ പ്രകടനമാണ് മഹാസഖ്യത്തിന്റെ വിജയസാധ്യതകൾക്ക് വിലങ്ങുതടിയായതും.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ മഹാസഖ്യം മുന്നേറിയെങ്കിലും വൈകാതെ ഭൂരിപക്ഷം സീറ്റുകളിലും ബി.ജെ.പി ലീഡ് ചെയ്തിരുന്നു. എന്നാലിപ്പോൾ ആർജെഡിയും ലീഡ് വർധിപ്പിച്ച് ബിജെപിക്ക് ഒപ്പമെത്തിയിരിക്കുകയാണ്. കേവല ഭൂരിപക്ഷമായ 122 ൽ എൻ.ഡി.എ എത്തിയെങ്കിലും ആർ‌ജെഡി ബിജെപിയെ മറികടന്ന് ഏറ്റവും വലിയ ഒറ്റ കക്ഷിയായി ലീഡ് ചെയ്യുകയാണ്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡി (യു) തങ്ങൾക്കേറ്റ തിരിച്ചടിയിൽ ചിരാഗ് പാസ്വാന്റെ എൽജെപിയെ പഴിക്കുമ്പോൾ, വോട്ട് വിഭജിച്ചതിന് അസദുദ്ദീൻ ഒവൈസിയെയാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്.ആകെയുള്ള 243 സീറ്റിൽ എൻഡിഎ 123, മഹാസഖ്യം 113 എന്നിങ്ങനെയാണ് ലീഡ്. ആർ.ജെ.ഡി 74, ബിജെപി 74, ജെ.ഡി.യു 44, കോൺഗ്രസ് 19, സിപിഐ എംഎൽ 11, സിപിഎം 3, മറ്റുള്ളവർ 17 എന്നിങ്ങനെയാണ് ലീഡ്.അറുപതിലധികം മണ്ഡലങ്ങളിലാണ് അഞ്ച് ശതമാനത്തില്‍ കുറവ് വോട്ടിന്റെ ലീഡുള്ളത്. ഈ മണ്ഡലങ്ങളിൽ 20 മുതല്‍ 3000 വരെയാണ് ലീഡ്. ഇതിൽത്തന്നെ 45ഓളം സീറ്റുകളില്‍ ആയിരത്തില്‍ താഴെ മാത്രമാണ് ലീഡ്.

You might also like

-