“ബിഗ് ബേഡ് ലാൻഡിംഗ് മസ്കറ്റ് സൂൺ ” ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനം എ 380 എയർബസ് ഒമാനിൽ

ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എ 380 എയർബസ് വിമാനംഒമാനിലെത്തുന്നു.

0

മസ്കറ്റ് :853 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള എമിറേറ്റ്സ്​ എയർലൈൻസിന്റെ വിമാനം ജൂലൈ ഒന്നിനാണ്​ മസ്കറ്റ്​ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ്​ ചെയ്യുക ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനം ഒമാനിലെത്തുന്നുലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എ 380 എയർബസ് വിമാനംഒമാനിലെത്തുന്നു.

മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ്ചെയ്യുക.ഒമാനിലേക്ക്
സർവീസ്ആരംഭിച്ചതിന്റെ 25ാം വാർഷികത്തിന്റെ ഭാഗമായാണ് എ 380 എയർബസ് വിമാനംമസ്കത്തിലേക്ക്എത്തുന്നത് എന്ന് എമിറേറ്റ്സ്
എയർലൈൻസ്അറിയിച്ചു.

ജൂലൈ ഒന്നിന് രാവിലെ 8.25ന് ദുബൈയിൽ നിന്ന്
പുറപ്പെട്ട് 9.35ന് മസ്കത്തിലെത്തും. തിരിച്ച് 12.05ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1.10ന് ദുബൈയിൽ എത്തും. മൊത്തം 400കിലോമീറ്ററാണ്
സഞ്ചരിക്കുക. എ 380 ഇതുവരെ സഞ്ചരിച്ചതിൽ ഏറ്റവും കുറഞ്ഞ ദൂരങ്ങളിൽ ഒന്നാണ് മസ്കത്തിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത് . 1993ലാണ്എമിറേറ്റ്സ് മസ്കറ്റിലേക്ക് ആദ്യ സർവീസ് ആരംഭിച്ചത് .

ഇതുവരെ 4.3 ദശലക്ഷം യാത്രക്കാരാണ് ഒമാനിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ സഞ്ചരിച്ചിട്ടുള്ളത് രണ്ടു നിലകൾ ഉള്ള വിമാനത്തിൽ കിടപ്പുമുറിയുൾപ്പെടെ നിരവധി ആഡംബര സൗകര്യങ്ങൾ ഉണ്ട്

-

You might also like

-