കത്തോലിക്ക സഭ ജലന്ധർ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‍ക്കനെതിരെ പീഡനത്തിന് കേസ്

.കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയതായി ബിഷപ്പും കോട്ടയം എസ്പിക്ക് നാലു ദിവസം മുമ്പ് പരാതി നല്‍കിയിരുന്നു.അതിനു ശേഷമാണ് കന്യാസ്ത്രീ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇരുവരുടെയും പരാതിയില്‍ കുറവിലങ്ങാട് പൊലീസ് കേസെടുത്തതായി കോട്ടയം എസ് പി ഹരിശങ്കര്‍ സ്ഥിരീകരിച്ചു

0

കോട്ടയം: കത്തോലിക്ക സഭ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‍ക്കനെതിരെ പീഡനത്തിന് കേസ്. കന്യാസ്‍ത്രീ നൽകിയ പരാതിയിൽ കോട്ടയം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. 2014ൽ ഗസ്റ്റ് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.,2014 മുതൽ തന്നെ ബിഷപ് ലൈംഗികമായി ഉപയോഗിച്ചുവരുകയാണെന്നു 13 തവണ തന്നെ ബിഷപ് പീഡിപ്പിച്ചിട്ടുണ്ടെന്നും  ഇതിനെതിരെ സഭയിൽ പരാതി നൽകിയതായും എന്നാൽ സഭ നേതൃത്വം യാതൊരു നടപടിയും സ്വീകരിച്ചില്ലന്നും കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നു,എന്നാൽ ഇതുമായി ബന്ധപ്പെട്ട് കത്തോലിക്ക സഭയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടല്ല .

എന്നാൽ, സ്ഥലംമാറ്റത്തിന്‍റെ പേരിൽ കന്യാസ്ത്രീ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിഷപ്പും പരാതി നൽകിയിട്ടുണ്ട്. വൈക്കം ഡിവൈഎസ്‍പി പരാതി അന്വേഷിക്കും.കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയതായി ബിഷപ്പും കോട്ടയം എസ്പിക്ക് നാലു ദിവസം മുമ്പ് പരാതി നല്‍കിയിരുന്നു.അതിനു ശേഷമാണ് കന്യാസ്ത്രീ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇരുവരുടെയും പരാതിയില്‍ കുറവിലങ്ങാട് പൊലീസ് കേസെടുത്തതായി കോട്ടയം എസ് പി ഹരിശങ്കര്‍ സ്ഥിരീകരിച്ചു അതേസമയം, ഓർത്തഡോക്സ് സഭയിലെ വൈദികർക്കെതിരായ ലൈംഗിക ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർബേഷ് സാഹിബിനാണ് അന്വേഷണ ചുമതല.
ഓർത്തഡോക്സ് സഭയിലെ വൈദികരുടെ ലൈംഗിക പീഡനക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് പരാതിക്കാരൻ. പുതിയ സാഹചര്യത്തിൽ ഭാര്യയുടെ മൊഴികൂടി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും പരാതിക്കാരൻ പറഞ്ഞു

You might also like

-