മരണശേഷംവും പ്രതികാരം .തിലകനെതിരേയുള്ള അച്ചടക്ക നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഷമ്മി തിലകന്‍ വീണ്ടും അമ്മയ്ക്ക് കത്ത് നല്‍കി

മോഹന്‍ലാല്‍ പ്രസിഡണ്ടായി ഇരിക്കുന്ന കാലത്ത് നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്.ഷമ്മി തിലകന്‍

0

കൊല്ലം : തിലകനെതിരേയുള്ള അച്ചടക്ക നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മകന്‍ ഷമ്മി തിലകന്‍ വീണ്ടും അമ്മയ്ക്ക് കത്ത് നല്‍കി. മോഹന്‍ ലാലിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയില്‍ പൂര്‍ണ പ്രതീക്ഷയെന്നും ഷമ്മി തിലകന്‍ പറഞ്ഞു. മരിച്ചവരുടെ പട്ടികയില്‍ നിന്ന് പോലും തിലകനെ ഒഴിവാക്കി. അതില്‍ വിഷമമുണ്ട്. മോഹന്‍ലാല്‍ പ്രസിഡണ്ടായി ഇരിക്കുന്ന കാലത്ത് നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. അമ്മ പുറത്തിറക്കിയ സുവനീറില്‍ മരിച്ചവരുടെ പട്ടികയില്‍ പോലും തിലകന്റെ പേര് ഉള്‍പ്പെടുത്തിയില്ലെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

You might also like

-