ബിഷപ്പിനെതിരെ വീണ്ടും പരാതി. കന്യാസ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന?

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീ‍ഡനക്കേസ് നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപണം.

0

കോട്ടയം:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തന്നെ പീ‍ഡപ്പിച്ചുവെന്നാരോപിച്ച പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് വീണ്ടും കന്യാസ്ത്രീയുടെ പരാതി. ഇതുസംബന്ധിച്ച കന്യാസ്ത്രീ കോട്ടയം കുറുവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മഠത്തിൽ ജോലിചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളി കന്യാസ്ത്രീ യോടെ കാര്യം പറഞ്ഞതായി ആരോപിച്ചാണ് കന്യാസ്ത്രീ പുതിയ പരാതി പൊലീസിന് നൽകിയിട്ടുള്ളത് കന്യാസ്ത്രീ ബിഷപ്പിനെതിരെ ആരോപണമുന്നയിച്ചശേഷം മഠത്തിലെ തൊഴിലാളിയോട് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായിയുടെ ബന്ധുവായ ആള്‍ കന്യാസ്ത്രീയുടെ യാത്രാവിവരങ്ങള്‍ തേടുകയും കാറിന്‍റെ ബ്രേക്ക് കേബിള്‍ മുറിക്കാന്‍ സാധിക്കുമോ എന്ന് ആരായുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. ഇത് തന്നെ വധിക്കാനുള്ള ഒരു ശ്രമത്തിന്‍റെ ഭാഗമാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നുമാണ് കന്യാസ്ത്രീയുടെ പരാതിയില്‍ ആവശ്യപ്പെടുന്നു

ഇതര സംസ്ഥാനതൊഴിലാളിയെ ഫോണില്‍ വിളിച്ചാണ് വിവരങ്ങള്‍ തേടിയതെന്നാണ് പരാതിയില്‍ പറയുന്നതെങ്കിലും ഫോണ്‍ നമ്പർ അടക്കമുള്ള
മറ്റു വിവരങ്ങൾ കന്യാസ്ത്രീ പോലീസിനെ കൈമാറിയിട്ടില്ല . ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷമേ ഇതേക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കന്യാസ്ത്രീയുടെ പരാതിയില്‍ പരാമര്‍ശിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയായ പ്രിന്‍റുവിന്‍റെ മൊഴിയെടുക്കാനായി കുറുവിലങ്ങാട് പൊലീസ് ഇന്ന് തന്നെ മഠത്തിലെത്തും. പുതിയ പരാതി കൂടി വന്നതോടെ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ കേസായി പുതിയ പരാതി മാറുകയാണ് . നേരത്തെ കന്യാസ്ത്രീയെ പീഡിപ്പിച്ചതിനും ഇവരുടെ സഹോദരനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും ഫ്രാങ്കോ മുളയ്ക്കലിനെതിരെ
കുറവിങ്ങാട് പോലീസ് കേസെടുത്തിരുന്നു. ഈ പരാതികളില്‍ അന്വേഷണം നടന്നു വരുന്നതിനിടയിലാണ് കന്യാസ്ത്രീയുടെ പുതിയ പരാതി

You might also like

-