ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ല :കോട്ടയം എസ് പി

കോടതി മുറിയിൽ സർക്കാരിന്   വേണ്ടി ഹാജരുണ്ടായിരുന്ന ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹ‍ർജിയെ എതിർത്തിലെന്നത്  സർക്കാർ ഇരകൊപ്പമില്ല  എന്നതിന് തെളിവായി ചൂണ്ടികാണിക്കപ്പെടുന്നു  . 

0

കൊച്ചി: ബലാത്സംഗം ചെയ്തന്ന കന്യാസ്ത്രീയുടെ പരാതിയിൽ  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റിന് തടസ്സമില്ലെന്ന് കോട്ടയം എസ്പി. മുന്‍കൂര്‍ ജാമ്യാപേക്ഷ കൊടുത്തു എന്നത് അറസ്റ്റിന് തടസ്സമല്ലെന്ന് കോട്ടയം എസ്പി പറഞ്ഞു. ബിഷപ്പ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐജി വിജയ് സാക്കറെയുമായി എസ്പി കൂട്ടിക്കാഴ്ച നടത്തി.

ചോദ്യം ചെയ്യലിനായി നാളെ പത്തുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥൻ മുന്‍പാകെ ഹാജരാകാനാണ് ബിഷപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടയിലാണ് ബിഷപ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. രണ്ടുമിനിറ്റുകൊണ്ട് എല്ലാ നടപടികളും തീർന്നു. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. സർക്കാരിന്‍റെ വിശദീകരണത്തിനായി 25ലേക്ക് മാറ്റി. അതെ സമയം  കോടതി മുറിയിൽ സർക്കാരിന്

വേണ്ടി ഹാജരുണ്ടായിരുന്ന ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹ‍ർജിയെ എതിർത്തിലെന്നത്  സർക്കാർ ഇരകൊപ്പമില്ല  എന്നതിന് തെളിവായി ചൂണ്ടികാണിക്കപ്പെടുന്നു  .

You might also like

-