ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ; ആറ് കന്യാസ്ത്രീകളെ മിഷണറീസ് ഓഫ് ജീസസ് നിന്നും പുറത്താക്കാന്‍ നീക്കം

പീഡിപ്പിച്ചു എന്ന് പരാതിഉന്നയിച്ച കന്യസ്ത്രീകൾക്കൊപ്പം ബിഷപ്പിനെതിരെ ശക്തമായ നിലപാട് കന്യാസ്ത്രീകള്‍ സ്വീകരിച്ചതോടെയാണ് പരാതിക്കാരിയായ കന്യാസ്ത്രിയെയും ഇവരെ പിന്തുണയ്ക്കുന്ന അഞ്ച് പേരെയും മിഷണറീസ് ഓഫ് ജീസസ് സന്യാസി സഭയില്‍ നിന്നും പുറത്താക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചത്

0

ഡൽഹി:ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗീകാരോപണഉന്നയിച്ച 6 കന്യാസ്തീകളെ മിഷണറീസ് ഓഫ് ജീസസ് സന്യാസി സഭ നിന്നും പുറത്താക്കിയേക്കും . അടുത്ത ദിവസം ചേരുന്ന മിഷണറീസ് ഓഫ് ജീസസ് സന്യാസി സഭയുടെ കൗണ്‍സില്‍ യോഗത്തില്‍ ഏതു സംബന്ധിച്ച തിരുമാനതിരുമാനമുണ്ടാകു മെന്നാണ് സൂചന പരാതിക്കാരി അടക്കം ആറ് കന്യാസ്ത്രീകളെ പുറത്താക്കാൻ ഏകദേശ തിരുമനായി .ബിഷപ്പിനെതിരെ പ്രക്ഷോപം നടത്തുന്ന കന്ന്യസ്ത്രീകൾ സത്യം മനസിലാക്കാതെ സഭാശത്രുക്കളുമായി സഭക്കെതിരെ നിപട് എപ്പോഴും സ്വീകരിക്കുന്ന ചില സംഘടനകലകളുമായി ചേർന്ന് സഭക്കെതിരെ ഗുഡാലോചന നടത്തിയതായും മിഷണറീസ് ഓഫ് ജീസസ് സന്യാസി സഭ വിലയിരുത്തുന്നു ഇകാരണങ്ങൾ ചുണ്ടികാട്ടിയാവും കന്യാസ്ത്രീകള്‍ക്കെതിരെ നടപടിയെടുക്കുക .പീഡിപ്പിച്ചു എന്ന് പരാതിഉന്നയിച്ച കന്യസ്ത്രീകൾക്കൊപ്പം ബിഷപ്പിനെതിരെ ശക്തമായ നിലപാട് കന്യാസ്ത്രീകള്‍ സ്വീകരിച്ചതോടെയാണ് പരാതിക്കാരിയായ കന്യാസ്ത്രിയെയും ഇവരെ പിന്തുണയ്ക്കുന്ന അഞ്ച് പേരെയും മിഷണറീസ് ഓഫ് ജീസസ് സന്യാസി സഭയില്‍ നിന്നും പുറത്താക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചത്. അടുത്ത ദിവസം ചേരുന്ന കൌണ്‍സില്‍ യോഗത്തില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. കൊണ്‍സിലേഴ്സ് എല്ലാം പലയിടങ്ങളിലായതിനാലാണ് നടപടി വൈകിയത്. എന്നാല്‍ കന്യാസ്ത്രീകള്‍ ശക്തമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ നടപടി വൈകിക്കേണ്ടതില്ലെന്നാണ് എം.ജെ സന്യാസി സഭയുടെ തീരുമാനം. നിയമങ്ങള്‍ ലംഘിച്ചാണ് ഇവര്‍ കുറവിലങ്ങാട്ടെ മഠത്തില്‍ താമസിക്കുന്നതെന്നാണ് സഭയുടെ വാദം.

ഇവര്‍ മഠത്തിലെ അന്തേവാസികളല്ലെന്നും മദര്‍ സുപീരിയര്‍ അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു. ബിഷപ്പിനെയും സഭയെയും തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ആരോപണങ്ങള്‍ തെറ്റാണെന്ന് സഭ കണ്ടെത്തുകയും ചെയ്തിട്ടുള്ളതാണെന്നുമാണ് എം.ജെ സന്യാസി സമൂഹം പറയുന്നത്. ആയതിനാല്‍ ഇവര്‍ക്കെതിരെ നടപടിയെടുത്തേക്കും. എന്നാല്‍ സത്യത്തിന്റെ ഭാഗത്താണ് നിലകൊള്ളുന്നതെന്നും നീതിക്ക് വേണ്ടി അവസാനം വരെ പോരാടുമെന്നുമാണ് കന്യാസ്ത്രീകള്‍ പറയുന്നത്. ആയതുകൊണ്ട് തന്നെ പുറത്താക്കിയാലും പ്രതിഷേധം തുടരാനാണ് ഇവരുടെ തീരുമാനം.

You might also like

-