മസ്തിഷ്‌ക ജ്വരം; ബിഹാറിൽ മരിച്ച കുട്ടികളുടെ എണ്ണം 129 ആയി

മുസഫർപുരിൽ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 129 ആയി ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം 109 കുട്ടികളാണ് രണ്ടാഴ്ചയ്ക്കിടെ മരിച്ചത്.

0

മുസഫർപുർ :ബിഹാറിലെ മുസഫർപുരിൽ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 129 ആയി ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം 109 കുട്ടികളാണ് രണ്ടാഴ്ചയ്ക്കിടെ മരിച്ചത്. കെജ്‌രിവാൾ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 20 കുട്ടികൾ മരിച്ചു. രണ്ടാഴ്ച മുമ്പാണ് ബിഹാറിലെ മുസഫർപുരിൽ മസ്തിഷ്‌കജ്വരം പടർന്നു പിടിച്ചത്.500കുട്ടികൾ രോഗബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അതേ സമയം കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് കെട്ടിടത്തിന് സമീപത്തെ കാട്ടിൽ നിന്ന് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് വിവാദമായിരുന്നു. അജ്ഞാത മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

You might also like

-