ബെവ്ക്യൂ ആപ് പ്രവർത്തിച്ചുതുടങ്ങി മദ്യം ഓഡർ ചെയ്യാം മദ്യവിതരണത്തിന് പുതിയ മാർഗ നിർദേശങ്ങൾ

മദ്യം വാങ്ങാനെത്തുന്നവരേയും ജീവനക്കാരേയും തെർമൽ സ്കാനിങിന് വിധേയരാക്കും. ജീവനക്കാർക്ക് ദിവസം രണ്ടു നേരം തെർമൽ സ്കാനിങ് നടത്തും. വെർച്വൽ ക്യൂ ആപ്പിൽ ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കണിലെ ക്യൂ ആർ കോഡ് ഔട്ട്ലറ്റിലെ രജിസ്ട്രേഡ് മൊബൈലിലെ ആപ്പ് ഉപയോഗിച്ച് പരിശോധിക്കും. മദ്യം കൊടുക്കുന്നതിനു മുൻപ് ഇ ടോക്കൺ ക്യാൻസൽ ചെയ്യും.

0

തിരുവനന്തപുരം :ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്നോ ആപ് സ്‌റ്റോറില്‍ നിന്നോ ബെവ്ക്യൂ ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ ടോക്കണ്‍ ജനറേറ്റ് ചെയ്യുന്നതിനും ഔട്ട്‌ലെറ്റിലെ വരിയില്‍ അവരുടെ സ്ഥാനം ഉറപ്പിക്കാനും കഴിയും.ആപ്പ് വഴി ഇന്ന് മുതൽ മദ്യം ഓഡർ ചെയ്യാം
അതേസമയം മദ്യവിതരണത്തിന് പുതിയ മാർഗ നിർദേശങ്ങളുമായി ബിവറേജസ് കോർപ്പറേഷൻ. നാളെ മദ്യ വിതരണം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് മാർഗ നിർദേശം പുറത്തിറക്കിയത്.

മദ്യം വാങ്ങാനെത്തുന്നവരേയും ജീവനക്കാരേയും തെർമൽ സ്കാനിങിന് വിധേയരാക്കും. ജീവനക്കാർക്ക് ദിവസം രണ്ടു നേരം തെർമൽ സ്കാനിങ് നടത്തും. വെർച്വൽ ക്യൂ ആപ്പിൽ ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കണിലെ ക്യൂ ആർ കോഡ് ഔട്ട്ലറ്റിലെ രജിസ്ട്രേഡ് മൊബൈലിലെ ആപ്പ് ഉപയോഗിച്ച് പരിശോധിക്കും. മദ്യം കൊടുക്കുന്നതിനു മുൻപ് ഇ ടോക്കൺ ക്യാൻസൽ ചെയ്യും.

സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവർക്ക് മദ്യം നൽകുന്നതിനു മുൻപ് എസ്എംഎസ് കോഡും സമാനമായിക്യാന്‍സൽ ചെയ്യും. മദ്യ വിതരണ ശാലകൾക്കും പ്രത്യേക ആപ്പ് തയാറാക്കിയിട്ടുണ്ട്. അതിൻറെ ലിങ്ക് ഷോപ്പിൻറെ ചുമതലയുള്ളവർക്ക് അയയ്ക്കും. ഈ ആപ്പ് ഉപയോഗിച്ചാണ് ഇ ടോക്കൺ പരിശോധിക്കേണ്ടത്. ആപ്പിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കാനുള്ള ചുമതല ബെവ്കോ ഐടി വിഭാഗത്തിന്റേതാണ്മദ്യ വിതരണത്തിന്റെ ആദ്യദിവസങ്ങളിൽ ഔട്ട്ലറ്റുകളും വെയർഹൗസുകളും പ്രവർത്തിപ്പിക്കാൻ പൊലീസിന്റെ സഹായം തേടണം. ക്യൂ നിയന്ത്രിക്കാൻ ആവശ്യമെങ്കിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കാം.രാവിലെ 9 മുതൽ 5വരെയായിരിക്കും മദ്യവിതരണം. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത് ഇ ടോക്കൺ ലഭിച്ചവർക്കു മാത്രമേ മദ്യം ലഭിക്കൂ. കൊടുത്ത ടോക്കണുകളുടെ എണ്ണം കണക്കുകൂട്ടി എക്സൈസ് വകുപ്പിനെ അറിയിക്കണം. സെൽഫ് സർവീസ് കൊണ്ടറുകൾ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല.

You might also like

-