ഗര്‍ഭചിദ്രം: പൂര്‍ണ്ണ അവകാശം സ്ത്രീകള്‍ക്ക് മാത്രമെന്ന് ബെറ്റൊ ഓ റൂര്‍ക്കെ

കുഞ്ഞു ജനിക്കുന്നതിന് തലേദിവസം വരെ ഗര്‍ഭചിദ്രം വേണമോ, വേണയോ എന്ന് തീരുമാനിക്കുന്നതിനുള്ള പൂര്‍ണ്ണ അവകാശം സ്ത്രീകള്‍ക്ക് മാത്രമാണെന്ന മുന്‍ ടെക്‌സസ് പ്രതിനിധിയും, ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ബെറ്റൊ റൂര്‍ക്കെ

0

ചാള്‍സ്റ്റണ്‍ (സൗത്ത് കരോളിനാ): കുഞ്ഞു ജനിക്കുന്നതിന് തലേദിവസം വരെ ഗര്‍ഭചിദ്രം വേണമോ, വേണയോ എന്ന് തീരുമാനിക്കുന്നതിനുള്ള പൂര്‍ണ്ണ അവകാശം സ്ത്രീകള്‍ക്ക് മാത്രമാണെന്ന മുന്‍ ടെക്‌സസ് പ്രതിനിധിയും, ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ബെറ്റൊ റൂര്‍ക്കെ അര്‍ത്ഥ ശങ്കക്കിടമില്ലാത്ത വിധം ആവര്‍ത്തിച്ചു വ്യക്തമാക്കി.

ആഗസ്റ്റ് 26 തിങ്കളാഴ്ച സൗത്ത് കരോളിനാ ചാള്‍സ്റ്റണ്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു റൂര്‍ക്കെ.

ഗര്‍ഭസ്ഥ ശിശു പൂര്‍ണ്ണ വളര്‍ച്ചയെത്തുന്ന തേഡ് ട്രൈമെസ്റ്ററില്‍ പോലും ഗര്‍ഭചിദ്രം അനുവദനീയമാണെന്ന റൂര്‍ക്കെയുടെ നിലപാടിനെ കുറിച്ച് കോളേജിലെ ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് നല്‍കിയ ഉത്തരം കേള്‍വിക്കാരില്‍ വ്യത്യസ്ഥ പ്രതികരണമാണുളവാക്കിയത്. വിദ്യാര്‍ത്ഥിയുടെ ചോദ്യം ‘എന്റെ ജനന തിയ്യതി 1989 സെപ്റ്റംബര്‍ 8 നായിരുന്നു. സെപ്റ്റംബര്‍ ഏഴിനേ ഗര്‍ഭചിദ്രം നടത്തിയിരുന്നുവെങ്കില്‍ എന്റെ ജീവന് ഒരു വിലയുമില്ലാ എന്നാണോ ബെറ്റൊയുടെ അഭിപ്രായം. തീര്‍ച്ചയായും ഉണ്ട് അതുകൊണ്ടാണല്ലോ ഇപ്പോള്‍ ഇവിടെ ആയിരിക്കുന്നത്. എങ്കില്‍പോലും നിങ്ങളുടെ മാതാവിന്റെ പൂര്‍ണ്ണ അവകാശമാണ് അവസാനനിമിഷം വരെ ഗര്‍ഭചിദ്രത്തെ കുറിച്ചുള്ള തീരുമാനിക്കുന്നതിന് എനിക്കോ, നിങ്ങള്‍ക്കോ, അമേരിക്കന്‍ ഗവണ്മെണ്ടിന് പോലും അവകാശമില്ല. റൂര്‍ക്കെ ആവര്‍ത്തിച്ചു.

ടെക്‌സസ്സില്‍ ഫാമിലി പ്ലാനിംഗ് ക്ലിനിക്കുകള്‍ അവസാനിപ്പിച്ചത് സ്ത്രീകളോടുള്ള വെല്ലുവിളിയാണെന്നും റൂര്‍ക്കെ അഭിപ്രായപ്പെട്ടു.

You might also like

-