സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ കേരളം വിടാൻ സഹായിച്ചത് പള്ളിത്തോട് സ്വദേശി:ബെന്നി ബഹനാൻ

ബാഗുകൾ കൈമാറിയത് കിരണിന്റെ വീട്ടിൽവച്ചാണ്. കിരണിന്റെ വീട്ടിൽ ആർക്കൊക്കെ സ്വീകരണം ലഭിച്ചെന്ന് അന്വേഷിക്കണം

0

കൊച്ചി :സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ കേരളം വിടാൻ സഹായിച്ചത് പള്ളിത്തോട് സ്വദേശിയെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ. പള്ളിത്തോട് സ്വദേശി കിരണാണ് ഇതിന് പിന്നിൽ. ബാഗുകൾ കൈമാറിയത് കിരണിന്റെ വീട്ടിൽവച്ചാണ്. കിരണിന്റെ വീട്ടിൽ ആർക്കൊക്കെ സ്വീകരണം ലഭിച്ചെന്ന് അന്വേഷിക്കണം. ഇയാൾക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും ബെന്നി ബഹനാൻ കൊച്ചിയിൽ പറഞ്ഞു.

അതേസമയം, കൊവിഡ് വ്യാപനം വർധിക്കുന്നതിന്റെ ഉത്തരവാദിത്തം സർക്കാരിനാണെന്നും ബെന്നി ബഹനാൻ പറഞ്ഞു. പരിശോധന ഫലങ്ങൾ മൂടി വച്ചും രോഗികളുടെ എണ്ണം കുറച്ചു കാണിച്ചുമാണ് സർക്കാർ മുന്നോട്ട് പോയത്. സമ്പർക്ക രോഗികൾ കൂടാനുള്ള കാരണം മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും സമീപനമാണെന്നും ബെന്നി ബഹനാൻ കുറ്റപ്പെടുത്തി.

തലസ്ഥാന നഗരത്തിലെ തുണിക്കട രോഗവ്യാപന കേന്ദ്രമാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചു. ടെക്‌സ്‌റ്റൈൽസ് പ്രവർത്തികുന്നത് അപകടം ആണെന്ന് റിപ്പോർട്ട് ഉണ്ടായിട്ടും മുഖ്യമന്ത്രി നടപടി എടുത്തില്ല. അവസാനം കുറ്റമെല്ലാം ജില്ലാ ഭരണകൂടത്തിന്റെ തലയിൽ കെട്ടിവച്ച് മുഖ്യമന്ത്രി തലയൂരുകയാണ് ചെയ്തതെന്നും ബെന്നി ബഹന്നാൻ കൂട്ടിച്ചേർത്തു.

You might also like

-