വിശ്വാസികള്ക് പിറവം പള്ളിയിലേക്ക് സ്വാഗതം ഗുണ്ടായിസത്തിനു കൂകിവിളിക്കാനും വരേണ്ടതില്ല ഓർത്തഡോൿസ് സഭ

വിധി അംഗീകരിച്ച് കൊണ്ടുള്ള ചർച്ചക്ക് തയ്യാറാണെന്നും തോമസ് അത്തനാസിയോസ് മെത്രാപ്പൊലീത്ത കോട്ടയത്ത് പറഞ്ഞു

0

കോട്ടയം :വിശ്വാസികളേ പിറവം പള്ളിയിലേക്ക് സ്വാഗതചെയ്യൂവെന്ന് ഓര്‍ത്തഡോക്സ് സഭ. ഗുണ്ടായിസ്സത്തിനും കൂക്കി വിളിക്കാനും ബഹളം വയ്ക്കാനും ആരുംപള്ളിയിലേക്ക് വരേണ്ട. വിധി അംഗീകരിച്ച് കൊണ്ടുള്ള ചർച്ചക്ക് തയ്യാറാണെന്നും തോമസ് അത്തനാസിയോസ് മെത്രാപ്പൊലീത്ത കോട്ടയത്ത് പറഞ്ഞു.കഴിഞ്ഞദിവസം വിശ്വസികൾക്ക് ഞായറാഴ്ച കുർബ്ബാനയിൽ പങ്കെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു ഞായറാഴ്ചയാണ് പിറവം സെന്റ് മേരീസ് പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കിയത്. പള്ളിയിലെത്തിയ ഓർത്തഡോക്സ് വിഭാഗം കുർബാന നടത്തി. അതേസമയം യാക്കോബായ വിഭാഗം പള്ളിക്ക് പുറത്ത് റോഡിൽ കുർബാന നടത്തുകയും ചെയ്തു. പൊലീസ് സുരക്ഷയിലാണ് ഇവര്‍ പള്ളിയില്‍ പ്രവേശിച്ചത്. ഓര്‍ത്തഡോക്സ് വിഭാഗം പ്രവേശിക്കുന്നതിനെതിരെ യാക്കോബായ വിഭാഗം കടുത്ത പ്രതിഷേധത്തിലായിരുന്നു. എന്നാല്‍ ഞായറാഴ്ച സംഘർഷങ്ങൾ ഒന്നുമില്ലാതെയാണ് പ്രവേശനം സാധ്യമായത്. പള്ളി നിലവിൽ ജില്ലാ കലക്ടറുടെ നിയന്ത്രണത്തിലാണ്.അതേസമയം പിറവം പള്ളിയടക്കം ഓര്‍ത്തഡോക്സ് വിഭാഗം പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഇന്ന് യാക്കോബായ വിഭാഗം ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനാത്തേക്ക് മാര്‍ച്ച് നടത്തും.

തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള കോലഞ്ചേരി കട്ടച്ചിറ പിറവം തുടങ്ങിയ പള്ളികളില്‍ നിന്ന് കോടതി വിധി തെറ്റിധരിപ്പിച്ച് ഓര്‍ത്തഡോക്സ് വിഭാഗം പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് യാക്കോബായ വിഭാഗം വലിയ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് പതിനായിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയത്തെ സെന്റ് ജോസഫ് കത്തീഡ്രലില്‍ വെച്ച് ആരംഭിക്കുന്ന മാര്‍ച്ചിന് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാര്‍ തീമോത്തിയോസ് നിരണം ഭദ്രാസനാധിപന്‍ ഗീവറുഗീസ് മാര്‍ കൂറിലോസ് , മെത്രാപോലീത്ത ട്രസ്റ്റ് ജോസപ് മാര്‍ ഗ്രീഗോറിയോസ് എന്നിവര്‍ നേതൃത്വം നല്കും. എന്നാല്‍ മാര്‍ച്ച് ദേവലോകത്ത് എത്തുന്നതിന് മുന്‍പ് പൊലീസ് തടഞ്ഞേക്കും. മാര്‍ച്ച് കണക്കിലെടുത്ത് കോട്ടയത്ത് ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാര്‍ച്ചിനെതിരെ ഓര്‍ത്തഡോക്സ് സഭയും രംഗത്ത് വന്നിട്ടുണ്ട്. സുപ്രിം കോടതി വിധി നടപ്പാക്കുന്നതില്‍ യാക്കോബായ വിഭാഗം എന്തിന് പ്രതിഷേധിക്കുന്നുവെന്നാണ് ഇവര്‍ ചോദിക്കുന്നത്.സഭാസ്ഥാനത് എത്തിയാൽ നേരിടാനാണ് ഓർത്തഡോൿസ് പക്ഷം തീരുമാനം

You might also like

-