ശബരിമല വിധി പ്രസ്താവത്തിനു ശേഷം തനിക്ക് നേരെ നിരവധി വധഭീഷണിയുണ്ടായി , ജസ്റ്റിസ് ചന്ദ്രചൂഡ്

വിധി വന്ന ശേഷം എന്‍റെ ഇൻടേൺസും, ക്ലർക്കുമാരും അടക്കമുള്ളവർ എന്നോട്, താങ്കൾ സാമൂഹ്യമാധ്യമങ്ങളിലില്ല എന്ന് മനസിലാക്കുന്നു എന്നാൽ ഇനിയത് തുടങ്ങരുത് താങ്കള്ക് നേരെ വധഭീക്ഷണി യടക്കമുള്ള പ്രചാരങ്ങളാണ് നടക്കുന്നത്

0

ഡൽഹി :സുപ്രധാന ശബരിമല വിധി പ്രസ്താവത്തിനു ശേഷം തനിക്ക് നേരെ നിരവധി വധഭീഷണി വന്നുവെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു മുംബൈയിലെ ഒരു പരിപാടിയിലാണ് ചന്ദ്രചൂഡിന്റെ പ്രസ്താവന ശബരിമല വിധിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.’വിധി വന്ന ശേഷം എന്‍റെ ഇൻടേൺസും, ക്ലർക്കുമാരും അടക്കമുള്ളവർ എന്നോട്, താങ്കൾ സാമൂഹ്യമാധ്യമങ്ങളിലില്ല എന്ന് മനസിലാക്കുന്നു എന്നാൽ ഇനിയത് തുടങ്ങരുത് താങ്കള്ക് നേരെ വധഭീക്ഷണി യടക്കമുള്ള പ്രചാരങ്ങളാണ് നടക്കുന്നത് എന്ന് അവർ പറഞ്ഞു “.വിധി പ്രസ്താവത്തിൽ ഉറച്ചു നീൽ ക്കുന്നു ലിംഗതിതിയും മതസ്വത്ര്യവും ഉറപ്പാക്കുന്നതാണ് വിധിയെന്ന് ജസ്റ്റിസ് കൂട്ടിച്ചേർത്തു
മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ ആണ് ശബരിമല വിധിക്ക് ശേഷം ഉണ്ടായ ഭീഷണിയെ കുറിച്ചും വിഷയത്തില്‍ ഇപ്പോഴത്തെ നിലപാടിനെ കുറിച്ചും ജസ്റ്റിസ് വ്യക്തമാക്കിയത്.

ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ചിലെ അംഗം ആണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായിരുന്ന ഭരണഘടന ബെഞ്ചിലെ അംഗം ആയിരുന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് യുവതി പ്രവേശനത്തെ അനുകൂലിച്ച് പ്രത്യേക വിധി എഴുതിയിരുന്നു

You might also like

-