ബ്യൂട്ടിപാര്‍ലര്‍ വെടിവപ്പ് ദുരൂഹതകൾ നീക്കാൻ പോലീസ് ഉടമ ലീന മരിയ പോൾ ബാങ്ക് തട്ടിപ്പിലെ പ്രതി നടിക്ക് അധോലോക ബന്ധം ?
നടിയുടെ വഴിവിട്ട സാമ്പത്തിക ഇടപാടുകളും അതേത്തുടർന്നുള്ള തർക്കങ്ങളുമാകാം സംഘട്ടങ്ങളിലേക്ക് നീങ്ങിയതെന്നാണ് പോലീസ് കരുതുന്നത് എന്തായാലും നടിക്ക് വഴിവിട്ട ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും ഉന്ടാന്നു തന്നെയാണ് പോലീസ് കരുതുന്നത് ഇടപാടാണ് അക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം
കൊച്ചി: പനമ്പള്ളിയില്‍ വെടിവെപ്പ് നടന്ന ബ്യൂട്ടിപാര്‍ലര്‍ ഉടമ നടിലീന മരിയ പോൾ തട്ടിപ്പ് കേസിലെ പ്രതിയാൻ . ചെന്നൈ കാനറ ബാങ്കില്‍ നിന്നും 2013ല്‍ 19 കോടി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതികളില്‍ ഒരാളാണ് ലീന മരിയ പോള്‍.തട്ടിപ്പ് കേസില്‍ ലീന അറസ്റ്റിലായത് ഡല്‍ഹിയിലെ ഫാം ഹൗസില്‍ വെച്ച് 2013 ല്‍ ആണ്. ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവെപ്പില്‍ അധലോക ബന്ധം പൊലീസ് അന്വേഷിക്കുന്നു. അതേസമയം അക്രമികള്‍ ഉപയോഗിച്ചത് കളിത്തോക്ക് ആണോയെന്നും പൊലീസ് അന്വേഷിക്കുന്നു.
നടിയുടെ വഴിവിട്ട സാമ്പത്തിക ഇടപാടുകളും അതേത്തുടർന്നുള്ള തർക്കങ്ങളുമാകാം സംഘട്ടങ്ങളിലേക്ക് നീങ്ങിയതെന്നാണ് പോലീസ് കരുതുന്നത് എന്തായാലും നടിക്ക് വഴിവിട്ട ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും ഉന്ടാന്നു തന്നെയാണ് പോലീസ് കരുതുന്നത് ഇടപാടാണ് അക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. റെഡ്ചില്ലീസ്, ഹസ്ബന്റ്‌സ് ഇന്‍ ഗോവ എന്നി ചിത്രങ്ങളില്‍ ലീന അഭിനയിച്ചിട്ടുണ്ട്.
കൊച്ചിയിലെ ഉന്നതരായ ആളുകൾ മാത്രം എത്തുന്ന ആഡംബര ബ്യൂട്ടിപാര്‍ലാറായ നെയില്‍ ആര്‍ട്ടിസ്റ്ററിയിലേക്ക് എത്തിയ രണ്ട് യുവാക്കള്‍ ആണ് വെടിയുതിര്‍ത്തത്. ബൈക്കിലെത്തിയ ആളുകളുടെ ദൃശ്യങ്ങള്‍ പാര്‍ലറിന് പുറത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
25 കോടി രൂപ ആവശ്യപ്പെട്ട നടിയായ ഉടമസ്ഥയ്ക്ക് ഭീഷണി സന്ദേശം നേരത്തെ ലഭിച്ചിരുന്നു. മുംബൈ അധോലോകത്തിലെ രവി പൂജാരിയുടെ പേരിലാണ് ഫോണ്‍ സന്ദേശം വന്നതെന്നാണ് വിവരം. ബൈക്കിലെ ത്തിയ രണ്ടു പേര്‍ വെടിയുതിര്‍ത്തശേഷം കടന്നുകളയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട നദിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും . അതേസമയം വിവാദ ബ്യുട്ടിപാരലാറിന് മയക്കുമരുന്ന ഇടപാടുമായി ബന്ധമുണ്ടന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട് .
പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. സാമ്പത്തിക ഇടപാടില്‍ പ്രതി ആയിരുന്നതിനാല്‍ ലീനയുടെ ഇടപാടുകളില്‍ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.