മുഖ്യമന്ത്രി വിളിച്ച ബാങ്കേഴ്സ് സമിതി യോഗം ഇന്ന്
വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ജപ്തിയുമായി മുന്നോട്ട് പോകുമെന്ന തീരുമാനത്തിലാണ് ബാങ്കേഴ്സ് സമിതി. ഇക്കാര്യം വ്യക്തമാക്കി ബാങ്കേഴ്സ് സമിതി പത്രങ്ങളില്‍ നല്‍കിയ പരസ്യം വിവാദമായിരുന്നു
തിരുവനന്തപുരം : മുഖ്യമന്ത്രി വിളിച്ച ബാങ്കേഴ്സ് സമിതി യോഗം ഇന്ന്. മൊറട്ടോറിയം കാലാവധി നീട്ടി നല്‍കാനാകില്ലെന്ന് ആര്‍.ബി.ഐ നിലപാടറിയിച്ച സാഹചര്യത്തിലാണ് യോഗം. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ജപ്തിയുമായി മുന്നോട്ട് പോകുമെന്ന തീരുമാനത്തിലാണ് ബാങ്കേഴ്സ് സമിതി. ഇക്കാര്യം വ്യക്തമാക്കി ബാങ്കേഴ്സ് സമിതി പത്രങ്ങളില്‍ നല്‍കിയ പരസ്യം വിവാദമായിരുന്നു.
കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടിയതിന് ആര്‍.ബി.ഐ അനുമതി നിഷേധിച്ചതിനെ തുടർന്നുള്ള ബാങ്കേഴ്സ് സമിതി യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. ആര്‍.ബി.ഐ നിലപാട് വന്നതിനെ തുടർന്ന് ബാങ്കുകൾ ജപ്തി നടപടികളിലേക്ക് കടക്കുമെന്ന് കാണിച്ച് ബാങ്കേഴ്സ് സമിതി പത്രപരസ്യം നൽകിയിരുന്നു. ഇതിനെതിരെ സർക്കാർ നിലപാടെടുത്തിരുന്നു. ഇക്കാര്യമടക്കം ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും. നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ആര്‍.ബി.ഐ ഗവർണറെ നേരിട്ട് കാണുന്ന കാര്യത്തിലും യോഗം തീരുമാനമെടുക്കും.