പാലക്കാട് വന്‍ കു‍ഴല്‍പ്പണ വേട്ട; ഒരാള്‍ അറസ്റ്റില്‍

പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

0

പാലക്കാട്: പാലക്കാട് വന്‍ കു‍ഴല്‍പ്പണ വേട്ട. തമി‍ഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടു വന്ന 1.12 കോടിയുടെ കു‍ഴല്‍പ്പണം പോലീസ് പിടികൂടി. കൊടക്കാട് സ്വദേശി അബ്ദുള്‍ റസാഖിനെ അറസ്റ്റ് ചെയ്തു.
സേലത്ത് നിന്നും പാലക്കാടേക്ക് കു‍ഴല്‍പ്പണം കടത്താനായിരുന്നു ശ്രമം. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറില്‍ പണം കടത്തുകയായിരുന്ന അബ്ദുള്‍ റസാഖ് പിടിയിലായത്. ജില്ലാ ക്രൈം സ്ക്വാഡും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
കാറിന്‍റെ സീറ്റിനടിയിലും ഡിക്കിയിലും പ്രത്യേക അറകള്‍ നിര്‍മിച്ചാണ് പണം സൂക്ഷിച്ചിരുന്നത്. 2000, 500 രൂപ നോട്ടുകെട്ടുകളാണ് കാറിലുണ്ടായിരുന്നത്. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുന്പ് രണ്ട് കോടി രൂപയുടെ കു‍ഴല്‍പണവുമായി പെരിന്തല്‍മണ്ണയില്‍ പട്ടാന്പി സ്വദേശി അറസ്റ്റിലായിരുന്നു.

You might also like

-