ഇനി നിന്റെ നാദം മാത്രം
പന്ത്രണ്ടാം വയസ്സില്‍. തുടര്‍ച്ചയായി അഞ്ചുവര്‍ഷം കേരള യൂണിവേഴ്സിറ്റിയില്‍ വയലിനില്‍ ഒന്നാം സ്ഥാനം.17ആം വയസ്സില്‍ മംഗല്യപ്പല്ലക്ക് എന്ന സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. ഇതിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകന്‍ എന്ന ബഹുമതിയിലേക്കു കൂടി നടന്നു കയറി.
തിരുവനതപുരം :വയലിന്‍ കൊണ്ട് ജാലവിദ്യ തീര്‍ത്ത അതുല്യപ്രതിഭയെയാണ് ബാലഭാസ്കറിന്റെ വിയോഗത്തോടെ സംഗീതലോകത്തിന് നഷ്ടമായിരിക്കുന്നത്. മെലഡിയും ഫാസ്റ്റ് നമ്പറും ഒരുപോലെ വഴങ്ങിയ ഈ പ്രതിഭ ഇനി ആസ്വാദകരെ വിസ്മയിപ്പിക്കാനില്ല.
1978 ജൂലൈ പത്തിന് സി.കെ ഉണ്ണി ശാന്തകുമാരി ദമ്പതികളുടെ മകനായി തിരുവനന്തപുരത്ത് ജനനം. വയലിനിസ്റ്റായ അമ്മാവന്റെ ശിക്ഷണത്തില്‍ മൂന്നാം വയസ്സില്‍ത്തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങി. വയലിനുമായി ആദ്യമായി സ്റ്റേജിലേത്തിയത് പന്ത്രണ്ടാം വയസ്സില്‍. തുടര്‍ച്ചയായി അഞ്ചുവര്‍ഷം കേരള യൂണിവേഴ്സിറ്റിയില്‍ വയലിനില്‍ ഒന്നാം സ്ഥാനം.17ആം വയസ്സില്‍ മംഗല്യപ്പല്ലക്ക് എന്ന സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. ഇതിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകന്‍ എന്ന ബഹുമതിയിലേക്കു കൂടി നടന്നു കയറി.
സംഗീത ജീവിതത്തിലെ ആദ്യ വര്‍ഷങ്ങളില്‍ത്തന്നെ കെ.ജെ യേശുദാസ്, പി.ജയചന്ദ്രന്‍, കെ.എസ് ചിത്ര തുടങ്ങി പ്രമുഖ ഗായകര്‍ ബാലഭാസ്കറിന്റെ ഈണത്തിന് ശബ്ദം പകര്‍ന്നുകോളജ് പഠന കാലത്ത് തന്നെ കണ്‍ഫ്യൂഷന്‍ എന്ന പ്രൊഫഷണല്‍ ബാന്‍ഡ് രൂപീകരിച്ചു. പിന്നീട് ബിഗ് ഇന്ത്യന്‍ ബാന്‍ഡ്, ബാലലീല എന്നീ ബാന്‍ഡുകളും സ്ഥാപിച്ചു.കൈ വെക്കുന്ന മേഖലകളില്‍ പൂര്‍ണത കൈവരിക്കണമെന്നത് ബാലഭാസ്കറിന് എന്നും നിര്‍ബന്ധമുണ്ടായിരുന്നു. സംസ്കൃതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്തത് ഈ ശാഠ്യത്തിനു പുറത്താണ്. കര്‍ണാട സംഗീതത്തിലെ വരികള്‍ ഹൃദിസ്ഥമാക്കി പാടണം എന്നതായിരുന്നു ലക്ഷ്യം. കേരളത്തിന് ആദ്യമായി ഇലക്‍ട്രിക് വയലിന്‍, ഇന്തോ- വെസ്റ്റേണ്‍ സംഗീതം പരിചയപ്പെടുത്തിയതും ബാലഭാസ്കര്‍ തന്നെയാണ്.